Ahaana Krishna Family Trip To Bahrain in Arabic Style : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ മക്കൾ സിനിമകളിൽ സജീവമായി എന്നതിൽ ഉപരി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായതോടെയാണ് പ്രേക്ഷകർ കൂടുതൽ ഈ കുടുംബത്തെ തിരിച്ചറിഞ്ഞത്.
ഇപ്പോൾ, നടിയും കൃഷ്ണകുമാറിന്റെ മൂത്തമകളുമായ അഹാന കൃഷ്ണ ഒരു വിദേശ യാത്രയിലാണ്. ഈന്തപ്പനകളുടെ പച്ചപ്പിന് പേരുകേട്ട, വെസ്റ്റ് ഏഷ്യൻ ഐലൻഡ് ആയ, ബഹ്റൈനിലേക്കാണ് അഹാന യാത്ര പോയിരിക്കുന്നത്. അഹാനക്കൊപ്പം അമ്മ സിന്ധു കൃഷ്ണകുമാറും ബഹ്റൈൻ യാത്രയിൽ ഉണ്ട്. ബഹ്റൈൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം അഹാന പങ്കുവെക്കുന്നു.
ബഹ്റൈനിലെ ഏറ്റവും വലിയ ആരാധനാലയമായ അൽ-ഫത്തഹ് ഗ്രാൻഡ് മോസ്‌ക് അഹാനയും സിന്ധുവും സന്ദർശിച്ചപ്പോൾ അവിടെനിന്ന് പകർത്തിയ ചിത്രം അഹാന തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചിരുന്നു. ബഹ്റൈൻ വസ്ത്രധാരണ ശൈലിയിലുള്ള, ഒരു അറബിക് ഔട്ട്ഫിറ്റ് ധരിച്ചാണ് ഇരുവരും ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഇത് ഈ ചിത്രങ്ങളെ വൈറൽ ആക്കുകയും ചെയ്തു.
ബഹ്റൈൻ യാത്രയിലെ കാഴ്ചകളും വിശേഷങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് അഹാന തന്റെ യൂട്യൂബിൽ ഒരു വ്ലോഗും ചെയ്തിട്ടുണ്ട്. അഹാനയുടെ സിനിമ കരിയറിലേക്ക് വന്നാൽ, ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലാണ് അഹാന ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ‘നാൻസി റാണി’ എന്ന ചിത്രമാണ് അഹാനയുടേതായി ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്നതും ഇനി റിലീസിന് തയ്യാറെടുക്കുന്നതുമായ ചിത്രം.
Read Also: നിങ്ങളോട് അല്ലാതെ ഞാൻ ആരോട് നന്ദി പറയും, സുഖം പ്രാപിച്ചതിന് ശേഷം പ്രതികരിച്ച് പൃഥ്വിരാജ്