ബാറ്റിംഗിലും ബൗളിംഗിലും ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ താരങ്ങൾ!! ടി20 ലോകകപ്പിൽ നീല കടുവകളുടെ ആധിപത്യം

Afghanistan players lead T20 World Cup stats: പ്രവചനാതീതമായ മത്സര ഫലങ്ങളാണ് ഓരോ ദിവസവും ടി20 ലോകകപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തത്ഫലമായി, പല മുൻ താരങ്ങളും ആരാധകരും ലോകകപ്പ് ഫേവറേറ്റുകൾ ആയി പ്രവചിച്ചിരുന്ന ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ വമ്പൻ ടീമുകൾ ഒക്കെ തന്നെ സെമി ഫൈനൽ പോലും കാണാതെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം, താരതമ്യേനെ 

ദുർബലരായി കണക്കാക്കിയിരുന്ന അഫ്ഗാനിസ്ഥാൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. എന്നാൽ, സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് ദയനീയ പരാജയമാണ് അഫ്ഗാനിസ്ഥാന് വഴങ്ങേണ്ടി വന്നത്. എന്നിരുന്നാലും, ടൂർണമെന്റിലെ മികച്ച പ്രകടനം കൊണ്ട് തല ഉയർത്തി തന്നെയാണ് അഫ്ഗാനിസ്ഥാൻ മടങ്ങുന്നത്. മാത്രമല്ല, ടൂർണമെന്റിലെ കളിക്കാരുടെ വ്യക്തിഗത പ്രകടനം പരിശോധിച്ചാൽ 

അഫ്ഗാനിസ്ഥാൻ താരങ്ങൾ എല്ലാത്തിലും മുൻപന്തിയിൽ നിൽക്കുന്നതായി കാണാം. 8 കളികളിൽ നിന്ന് 35.12 ബാറ്റിംഗ് ശരാശരിയിൽ 281 റൺസ് എടുത്ത റഹ്മാനുള്ള ഗുർബാസ് ഇപ്പോഴും റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു അഫ്ഗാൻ താരമായ ഇബ്രാഹിം സദ്റാൻ (231 റൺസ്) ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉണ്ട്. ബാറ്റർമാരിൽ മാത്രമല്ല, 2024 ടി20 ലോകകപ്പിലെ ബൗളർമാരിലും അഫ്ഗാനിസ്ഥാൻ ആധിപത്യം കാണാൻ സാധിക്കും. 

8 കളികളിൽ നിന്ന് 6.31 എക്കോണമി റേറ്റിൽ 17 വിക്കറ്റുകൾ വീഴ്ത്തിയ ഫസൽഹഖ് ഫാറൂഖിയാണ് നിലവിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 14 വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ കൂടിയായ റാഷിദ് ഖാൻ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തും, 13 വിക്കറ്റുകൾ ഉള്ള നവീൻ-ഉൽ-ഹഖ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികൾ നേടിയതും അഫ്ഗാനിസ്ഥാൻ താരമായ റഹ്മാനുള്ള ഗുർബാസ് (3) ആണ്.

AfghanistanIndian Cricket TeamWorld Cup
Comments (0)
Add Comment