ഈ വക്കീൽ വലിയ കേസുകൾ മാത്രമേ എടുക്കൂ, അതും സൂപ്പർ താരങ്ങളുടെ മാത്രം!! അഡ്വക്കേറ്റ് ശാന്തി പുതിയ തലത്തിലേക്ക്
Actress Santhi Mayadevi act as advocate in blocbuster movies : വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ശാന്തി മായാദേവി. വക്കീൽ കഥാപാത്രങ്ങളിലൂടെയാണ് ശാന്തി മായാദേവി പ്രേക്ഷകർക്ക് കൂടുതൽ പരിചിത ആയിട്ടുള്ളത്. അതും ചെറിയ പുള്ളികളുടെ കേസുകൾ ഒന്നും തന്നെ ഈ വക്കിൽ എടുത്തിട്ടില്ല
മലയാളികൾ ഉറ്റുനോക്കിയ ഏറെ നിർണായകമായ ജോർജ് കുട്ടിയുടെ കേസിൽ ആണ് ഡിഫൻസ് ലോയറായ അഡ്വക്കേറ്റ് രേണുക എന്ന കഥാപാത്രവുമായി ശാന്തി മായാദേവി ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘ദൃശ്യം 2‘-വിലെ വിജയകരമായ ഈ കേസിന് ശേഷം, പിന്നീട് ശാന്തി ഹാജർ ആയത് ഗായകൻ കലാസതൻ ഉല്ലാസിന് വേണ്ടിയാണ്. ആദ്യത്തെ കേസ് ക്രിമിനൽ പശ്ചാത്തലത്തിൽ ഉള്ളതായിരുന്നുവെങ്കിൽ

ഇത്തവണ കുടുംബ കോടതിയിൽ ആണ് അഡ്വക്കേറ്റ് അനാമിക ആയി ശാന്തി മായാദേവി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ, വീണ്ടും ശാന്തി അഡ്വക്കേറ്റ് വേഷം അണിഞ്ഞ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നു. ഇത്തവണ, ദക്ഷിണേന്ത്യ മുഴുവൻ ഇളക്കിമറിച്ച ഒരു കേസിൽ ആണ് ശാന്തി അപ്പിയർ ചെയ്തത്. ലോകമെമ്പാടും വിജയകരമായി പ്രദർശനം തുടരുന്ന ‘ലിയോ’-യിൽ
പാർഥിഭന്റെ അഡ്വക്കേറ്റ് കഥാപാത്രത്തെയാണ് ശാന്തി മായാദേവി അവതരിപ്പിച്ചത്. മോഹൻലാലിന്റെ അണിയറയിൽ ഒരുങ്ങുന്ന ‘റാം’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവി, മോഹൻലാൽ – ജീതു ജോസഫ് കൂട്ടുകെട്ടിൽ ഒരുക്കിയ ‘നേര്’ എന്ന ചിത്രത്തിന്റെ രചനയും നിർവഹിച്ചിട്ടുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയായ ‘നേര്’ 2023 ഡിസംബറിൽ തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: വെങ്കട് പ്രഭുവിന്റെ ‘ദളപതി 68’ ഒരുങ്ങുന്നു, സ്റ്റാർ കാസ്റ്റ് പുറത്ത്