ശിശു ദിനത്തിൽ പിറന്ന ഈ സൂപ്പർ നായിക ആരാണെന്ന് മനസ്സിലായോ?

Celebrity childhood photos : ജനിച്ചതും പഠിച്ചതും വളർന്നതും എല്ലാം വിദേശത്ത്, പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയിട്ടും ഉപരി പഠനം നടത്തിയത് കേരളത്തിന് പുറത്ത്, ഇവയെല്ലാം ഇങ്ങനെ ആണെങ്കിലും, ഇന്ന് മലയാള സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നായികയായി പേര് എടുക്കാൻ സാധിച്ചു, ഈ അഭിനേത്രിയുടെ ബാല്യകാല ചിത്രമാണ്

ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. നവംബർ 14, ശിശുദിനം, ഈ മനോഹരമായ ദിനത്തിൽ ജനിച്ച ഈ അഭിനേത്രി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? തന്റെ ജന്മദിനത്തിൽ തന്റെ അമ്മയോടൊപ്പം ഉള്ള ഒരു പഴയകാല ചിത്രം ഈ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അഭിനയത്തിന് പുറമെ നിരവധി സിനിമകളിൽ ഈ താരം ഗാനം ആലപിച്ചിട്ടും ഉണ്ട്. താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ നോക്കാം

Mamta Mohandas Childhood Photos

ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിൽ ജനനം. കണ്ണൂർ സ്വദേശികളായ മോഹൻദാസ് – ഗംഗ ദമ്പതികളുടെ മകളാണ്. ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബാംഗ്ലൂരിൽ ഉപരിപഠനം. പിന്നീട് മോഡലിംഗ് രംഗത്ത് എത്തുകയും, ശേഷം സിനിമയിൽ സജീവമാവുകയും ചെയ്ത നടി മംത മോഹൻദാസിനെ കുറിച്ചാണ് ഈ പറയുന്നത്.

‘മയൂഖം’ എന്ന സിനിമയിലൂടെ സംവിധായകൻ ടി ഹരിഹരൻ ആണ് മംതയെ അഭിനയ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. പിന്നീട് മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലായി താരം നിരവധി സിനിമകൾ അഭിനയിച്ചു. കർണാട്ടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിട്ടുള്ള മംത, മുൻപൊരിക്കൽ തന്റെ ജന്മദിനത്തിൽ തന്റെ അമ്മയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, ഈ ലോകത്തേക്ക് തന്നെ കൊണ്ടുവന്നതിന് നന്ദി പറഞ്ഞിരുന്നു. 

Read Also: റെയിൽവേ സ്റ്റേഷനിൽ ക്യാമറ തൂക്കി നിൽക്കുന്ന പയ്യൻ, ഇന്ന് ഇന്ത്യൻ സിനിമ ലോകത്തെ കിംഗ്

Mamta Mohandas Childhood Photos

ActressCelebrity Childhood PicsMamta Mohandas
Comments (0)
Add Comment