മലയാള സിനിമയിലേക്ക് ജോമോൾ തിരിച്ചെത്തുന്നു, സ്വാഗതം ചെയ്ത് ഉണ്ണി മുകുന്ദൻ
Actress Jomol makes a grand comeback through Unni Mukundan movie : ‘എന്ന് സ്വന്തം ജാനകിക്കുട്ടി’, ‘നിറം’, ‘അരയഞ്ഞങ്ങളുടെ വീട്’ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ജോമോൾ. 1990-കളുടെ അവസാനത്തിൽ മലയാള സിനിമയിൽ സജീവമായ ജോമോൾ, 2002-ൽ
വിവാഹിതയായതിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാര പ്രത്യേക പരാമർശവും നേടിയ ജോമോൾ, ഇപ്പോൾ, 6 വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെയാണ് ജോമോൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ഉണ്ണി മുകുന്ദനും രഞ്ജിത്ത് ശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, ഒരു വക്കീൽ കഥാപാത്രവുമായി ആണ് ജോമോൾ എത്തുന്നത്. “ജോമോൾക്ക് മലയാള സിനിമയിലേക്ക് വീണ്ടും സ്വാഗതം,” എന്ന ക്യാപ്ഷനോട് കൂടിയാണ് ഉണ്ണി മുകുന്ദൻ ജോമോൾടെ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ സാന്നിധ്യം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ 10-ന് ആരംഭിക്കും. നവംബർ 9-ന് പൂജയും നിർവഹിക്കും. 2024 റിലീസ് ആയി ആണ് ‘ജയ് ഗണേഷ്’ ഒരുക്കുന്നത്. തപസ് നായക് ആണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. ‘ജവാൻ’ ഉൾപ്പടെയുള്ള വലിയ പ്രോജക്ടുകളിൽ അഭിനയിച്ചിട്ടുള്ള നടൻ രവീന്ദ്ര വിജയ് ഉൾപ്പെടെയുള്ളവർ വേഷമിടുന്ന ഈ ചിത്രത്തിലെ കൂടുതൽ അഭിനേതാക്കളെ വെളിപ്പെടുത്തിയിട്ടില്ല.
Read Also: സേനാപതിയുടെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന് ആവശ്യം!! വെൽകം ബാക് ഇന്ത്യൻ