“ഫിലിം സ്റ്റാർ ആയതുകൊണ്ട് മാത്രമാണ് ആ കുട്ടിക്ക് ഒന്നാം സ്ഥാനം” പരിഭവങ്ങളും പരാതിയും ഇല്ലാതെ എന്ത് കലോത്സവം

Actress in Kerala School Kalolsavam 2001 kalathilakam: കേരള സംസ്ഥാന കലോത്സവങ്ങളുടെ ഓർമ്മകളിൽ തങ്ങിനിൽക്കുന്ന നിരവധി മുഹൂർത്തങ്ങളിൽ ഒന്നാണ്, 2001-ലെ കലോത്സവത്തിലെ കലാതിലകവുമായി ബന്ധപ്പെട്ട് ഒരു മത്സരാർത്ഥി നടത്തിയ പ്രതികരണം. ഈ താരം പിന്നീട് മലയാള സിനിമ ലോകത്ത് ശ്രദ്ധേയയായ അഭിനയത്രി ആയി മാറുകയും ചെയ്തതോടെ,

നേരത്തെ നടത്തിയ പ്രതികരണം കൂടുതൽ ശ്രദ്ധ കൈവരിക്കുകയും ചെയ്തു. ഓരോ കലോത്സവങ്ങളും, വിജയികളുടെ ചിരിയും, ഒന്നാമത് അല്ലാതെ പോകുന്നവരുടെ  കണ്ണീരും ഉൾക്കൊള്ളുന്നതാണ്. ഇത്തരത്തിൽ ധാരാളം വൈകാരിക പ്രതികരണങ്ങൾ മത്സരാർത്ഥികളുടെ ഭാഗത്തുനിന്ന്  ഉണ്ടാകാറുണ്ട്. 2001-ലെ സംസ്ഥാന കലോത്സവത്തിൽ, വി ധന്യ എന്ന ഇന്ന് മലയാളികൾ വളരെയധികം ഇഷ്ടപ്പെടുന്ന, നടി നവ്യ നായർ നടത്തിയ പ്രതികരണമാണ് ഇത്തരത്തിൽ എല്ലാ കലോത്സവകാലത്തും ആളുകൾ ഓർക്കാറുള്ളത്.

2001-ലെ സംസ്ഥാന കലോത്സവത്തിൽ നേരിയ പോയിന്റ് വ്യത്യാസത്തിലാണ് കായംകുളംകാരിയായ നവ്യ നായർക്ക് കലാതിലകം പട്ടം നഷ്ടമായത്. നവ്യ അവതരിപ്പിച്ച മോണോആക്ട് മത്സരത്തിൽ, നവ്യക്ക് ബി ഗ്രേഡ് ലഭിച്ചതാണ് കലാതിലകം നഷ്ടമാകാൻ കാരണമായത്. ഇതിനെതിരെ, ഒരു 15 വയസ്സുകാരി പെൺകുട്ടിയിൽ നിന്ന് സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വൈകാരികമായ പ്രതികരണം ആണ് നവ്യയിൽ നിന്നും അന്ന് ഉണ്ടായത്.

തന്റെ എതിർ മത്സരാർത്ഥി, ഒന്നും തന്നെ ചെയ്തിട്ടില്ല എന്നും, ഫിലിം സ്റ്റാർ ആയതുകൊണ്ട് മാത്രമാണ് ആ കുട്ടിക്ക് ഒന്നാം സ്ഥാനം നൽകിയത് എന്നുമായിരുന്നു നവ്യ അന്ന് നടത്തിയ പ്രതികരണം. ഇന്ന് സീരിയൽ – സിനിമ താരമായ കൊല്ലംകാരിയായ അമ്പിളി ദേവിയാണ് 2001 സംസ്ഥാന കലോത്സവത്തിൽ, മത്സരിച്ച മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കലാതിലകം ആയി മാറിയത്. എന്നാൽ, ഇന്ന് ഇരുവരും സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്.  

Actress in Kerala School Kalolsavam 2001 kalathilakam

Ambili DeviKeralanavya nair
Comments (0)
Add Comment