ആനപ്പുറത്തേറി ഊര് ചുറ്റി ഭാമയും കുരുന്നുകളും!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Actress Bhama Elephant Ride With Her Daughter : ടെലിവിഷൻ അവതാരിക എന്ന നിലയിൽ നിന്ന് സിനിമ ലോകത്തേക്ക് കടന്നു വരികയും, വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്ത നടിയാണ് ഭാമ. ഇന്ന് സിനിമ തിരക്കുകളിൽ നിന്ന് വിട്ട്, തന്റെ കുടുംബത്തോടൊപ്പം കഴിയുകയാണ് ഭാമ.

കൊച്ചിയിൽ സെറ്റിൽഡ് ആയ, അരുൺ ജഗദീഷ് എന്ന സംരംഭകനെയാണ് ഭാമ വിവാഹം ചെയ്തിരിക്കുന്നത്. 2020-ലായിരുന്നു താരത്തിന്റെ വിവാഹം. ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. ഇപ്പോൾ, മകൾക്കൊപ്പം ആനപ്പുറത്ത് കയറിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാമ. മകളും ഭാമയും മാത്രമല്ല, ഇരുവർക്കും ഒപ്പം 

ഭാമയുടെ അനന്തരവൾ കൂടിയുണ്ട് ആനപ്പുറത്ത്. അനന്തരവുകൾക്കും മകൾക്കുമൊപ്പം ആനപ്പുറത്ത് കയറി ഉല്ലസിക്കുന്ന ഭാമയെ ചിത്രങ്ങളിൽ കാണാം. നിരവധി രസകരമായ കമന്റുകൾ ആണ് ആളുകൾ ഈ ചിത്രങ്ങൾക്ക് പങ്കുവെച്ചിരിക്കുന്നത്. “ഭാമ കയറിയപ്പോൾ ആന കൂടുതൽ സുന്ദരി ആയിട്ടുണ്ട്,” എന്നൊരാൾ കമന്റ് ചെയ്തിരിക്കുന്നു. എന്തുതന്നെയായാലും ഈ ചിത്രം ഭാമയുടെ ആരാധകർക്ക് സന്തോഷം നൽകുന്നു.

വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, ഇന്ന് ഒരു സംരംഭക കൂടിയാണ് ഭാമ. ‘വാസുകി’ എന്ന ക്ലോത്തിങ് ബ്രാൻഡ് നടത്തുകയാണ് ഭാമ. അതേസമയം, ഭാമയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച് താരം ഇതുവരെ ഒരു അപ്ഡേറ്റും നൽകിയിട്ടില്ല. എന്നിരുന്നാലും ആരാധകർ പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന് വേണം പറയാൻ.

Read Also: അറബിക് സ്റ്റൈലിൽ അഹാന കൃഷ്ണ!! ബഹ്‌റൈനിലെ ഏറ്റവും വലിയ ആരാധനാലയം സന്ദർശിച്ച് അഹാനയും അമ്മയും

Actress Bhama Elephant Ride With Her Daughter

ActressBhamaCelebrity Trip
Comments (0)
Add Comment