Actor Surya congratulate Kaathal The Core movie team

സ്നേഹം എന്താണെന്ന് കാട്ടി എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന, കാതൽ കണ്ട ശേഷം സൂര്യ പ്രതികരിക്കുന്നു

Actor Surya congratulate Kaathal The Core movie team : മമ്മൂട്ടി – ജ്യോതിക കൂട്ടുകെട്ടിൽ പിറന്ന ‘കാതൽ : ദി കോർ’ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ, ചിത്രത്തെ കുറിച്ച് നടൻ സൂര്യ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും

അഭിനയിച്ചവർക്കും സൂര്യ തന്റെ അഭിനന്ദനം അറിയിച്ചു. നേരത്തെ, ‘കാതൽ : ദി കോർ‘ ലൊക്കേഷനിൽ സൂര്യ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. സൂര്യയുടെ ഭാര്യ കൂടിയായ ജ്യോതികയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. സിനിമ കണ്ട ശേഷം സൂര്യ കുറിച്ച വാക്കുകൾ, “സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, ‘കാതൽ : ദി കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നു, എന്തൊരു പുരോഗമന സിനിമ! ഈ മനോഹരമായ ടീമിന് അഭിനന്ദനങൾ.”

Actor Surya congratulate Kaathal The Core movie team
Actor Surya congratulate Kaathal The Core movie team

മമ്മൂട്ടി, ജിയോ ബേബി തുടങ്ങിയവരെ സൂര്യ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. “നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിനും സംഗീതത്തിനും ജിയോ ബേബിയുടെ നിശബ്ദ ഷോട്ടുകൾ പോലും സംസാരിച്ചതിനും, ഈ ലോകം നമുക്ക് കാണിച്ചുതന്നതിന് എഴുത്തുകാരായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും അഭിനന്ദനങൾ! പിന്നെ എന്റെ ഓമന, ജ്യോതിക സ്നേഹം എന്താണെന്ന് കാട്ടി എല്ലാ ഹൃദയങ്ങളെയും കീഴടക്കിയതിന് !!! അതിമനോഹരം,” സൂര്യ കുറിച്ചു.

Actor Surya congratulate Kaathal The Core movie team

വളരെ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയ പ്രകടനത്തിനും ജിയോ ബേബിയുടെ അവതരണത്തിനും ജ്യോതികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനും കാതലുള്ള കഥക്കും എല്ലാം പ്രേക്ഷകർ കയ്യടിക്കുന്നു. മമ്മൂട്ടിയുടെയും മമ്മൂട്ടി കമ്പനിയുടെയുടെയും പേരിലെ സൂപ്പർ വിജയ ചിത്രമായി ‘കാതൽ : ദി കോർ’ പേരെടുത്തിരിക്കുന്നു.

Read Also: വക്കീൽ കുപ്പായത്തിൽ മോഹൻലാൽ!! ‘നേര്’ ഒഫീഷ്യൽ പോസ്റ്റർ എത്തി