ഇത് നാലാമത്തെ കല്യാണമാ, ശ്രീജിത്ത് വിജയ് പങ്കുവെച്ച വിശേഷം കേട്ട് ഞെട്ടി ആരാധകർ

Actor Sreejith Vijay marriage photos goes viral : സീരിയൽ – സിനിമ പ്രേക്ഷകർക്ക് പരിചിതനായ നടനാണ് ശ്രീജിത്ത് വിജയ്. ‘രതിനിർവേദം’, ‘മാഡ് ഡാഡ്’ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീജിത്ത്, ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്. ഇപ്പോൾ, ശ്രീജിത്ത് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ഒരു ചിത്രവും വിശേഷവും

ആരാധകർക്കിടയിൽ ശ്രദ്ധ ആകർഷിക്കുകയും വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തിരിക്കുകയാണ്. “ഇതുംകൂടെ കൂടി ഇത് നാലാമത്തെ കല്യാണമാ, അനുഗ്രഹിക്കണം,” എന്ന ക്യാപ്ഷൻ നൽകി വധുവായി ഒരുങ്ങി നിൽക്കുന്ന പെൺകുട്ടിക്കൊപ്പം, വരന്റെ വേഷത്തിൽ ഉള്ള ചിത്രം ആണ് ശ്രീജിത്ത് പങ്കുവെച്ചിരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ പലതരത്തിലുള്ള സംശയങ്ങൾ ജനിപ്പിക്കുകയും, വലിയ

ചർച്ചയാവുകയും ചെയ്തു. എന്നാൽ, ശ്രീജിത്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന പരമ്പരയിലെ വിവാഹത്തെ കുറിച്ചാണ് താരം സൂചിപ്പിച്ചിരിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘അമ്മക്കിളിക്കൂട്’ എന്ന പരമ്പരയിൽ നന്ദൻ എന്ന കഥാപാത്രത്തെയാണ് ശ്രീജിത്ത് അവതരിപ്പിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളായ നന്ദനും ശരണ്യയും തമ്മിൽ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയിൽ ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളാണ് കാണിച്ചിരുന്നത്. ഇപ്പോൾ, വിവാഹ രംഗം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ശ്രീജിത്ത് പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കിയ ശ്രീജിത്തിന്റെ ക്യാപ്ഷൻ ആണ് ഈ ചിത്രത്തെ വളരെയധികം ശ്രദ്ധേയമാക്കിയത്. അതേസമയം, രസകരമായ കമന്റുകളാണ് പ്രേക്ഷകർ ചിത്രത്തിന് പങ്കുവെക്കുന്നത്. 

Read Also: ദേവൂട്ടിയും അമ്മമാരും, സാന്ത്വനം വീട്ടിൽ എത്തിയ സജിത ബേട്ടിയും ഭർത്താവും

Actor Sreejith Vijay marriage photos goes viral

celebrity marriagesreejith vijayviral Photos
Comments (0)
Add Comment