മകൻ സാപ്പിയുടെ പിറന്നാൾ കുടുംബസമേതം ആഘോഷമാക്കി നടൻ സിദ്ധിഖ്, വീഡിയോ

Actor Siddique family elder son birthday celebration : മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സിദ്ദീഖ്. വ്യത്യസ്തത നിറഞ്ഞ നിരവധി കഥാപാത്രങ്ങളിലൂടെ മൂന്നര പതിറ്റാണ്ടിലേറെ കാലമായി സിനിമ ലോകത്ത് സജീവമായി നിൽക്കുകയാണ് താരം. ഇപ്പോൾ, സിദ്ദീഖിന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയാണ് ആരാധകർക്കായി പുറത്തുവന്നിരിക്കുന്നത്.

മൂന്ന് മക്കളാണ് സിദ്ദിഖിന് ഉള്ളത്. സിദ്ദിഖിന്റെ മകനായ ഷഹീൻ സിദ്ദിഖ് അഭിനേതാവായി ഇതിനോടകം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ, സിദ്ദിഖിന്റെ മറ്റൊരു പുത്രനായ റഷീൻ സിദ്ദിഖിന്റെ പിറന്നാൾ ആഘോഷകാഴ്ചകളാണ് കുടുംബത്തിനുള്ളിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. നടൻ ഷഹീൻ സിദ്ദീഖ് ആണ് തന്റെ സഹോദരന്റെ ജന്മദിന ആഘോഷ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Actor Siddique family elder son birthday celebration

സിദ്ധിക്കും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മരുമകളും അടങ്ങിയ തീർത്തും സ്വകാര്യപരമായ പിറന്നാൾ ആഘോഷ ചടങ്ങാണ് നടന്നത്. സാപ്പി എന്നാണ് സിദ്ദീക്കും കുടുംബവും റഷീനെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും സാപ്പിയെ കുറിച്ച് സിദ്ദിഖ് തുറന്നു സംസാരിച്ചിട്ടുണ്ട്. ഷഹീൻ പങ്കുവെച്ച വീഡിയോയിൽ സാപ്പി കേക്ക് മുറിക്കുന്നതും, കുടുംബം ബർത്ത് ഡേ വിഷസ് നേരുന്നതും കാണാൻ സാധിക്കുന്നു.

കേക്കിന്റെ ചിത്രവും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ഷഹീൻ പങ്കുവെച്ചു. ഒരു റസ്റ്റോറന്റിൽ ആണ് കുടുംബം സാപ്പിയുടെ ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിച്ചതിന് ശേഷം ഭക്ഷണത്തിനായുള്ള ഒരുക്കങ്ങളും ടേബിളിൽ കാണാൻ സാധിക്കുന്നു. കുടുംബത്തിലെ സിനിമാ വിശേഷങ്ങളിലേക്ക് വന്നാൽ, ഷഹീൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 

Read Also: ഹരിശ്രീ അശോകനും ഭാര്യയും, അച്ഛനമ്മമാരുടെ ക്യൂട്ട് പിക് പങ്കുവെച്ച് അർജുൻ

Actor Siddique family elder son birthday celebration

Celebrity Birthdaycelebrity familySiddique
Comments (0)
Add Comment