Childhood Photos of Celebrities : തെന്നിന്ത്യൻ സിനിമകളിൽ കഴിഞ്ഞ 45 വർഷക്കാലമായി സജീവമായി തുടരുന്ന ഒരു നടന്റെ ബാല്യകാലചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കോയമ്പത്തൂർ സ്വദേശിയായ ഈ താരം കൂടുതലും തമിഴ് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും, നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകദേശം 250-ഓളം സിനിമകൾ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളിലൂടെ കരിയറിന് തുടക്കം കുറിച്ച്, പിന്നീട് നായക കഥാപാത്രങ്ങളിൽ എത്തി തിളങ്ങിയ ഈ താരം, ഇന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കമൽ ഹാസൻ നായകനായി എത്തിയ, ടിഎൻ ബാലു സംവിധാനം ചെയ്ത
‘സട്ടം എൻ കയ്യിൽ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടൻ സത്യരാജിനെ ആണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത്. ‘ആഗതൻ’, ‘ലൈല ഓ ലൈല’ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള സത്യരാജ്, റിലീസിന് തയ്യാറെടുക്കുന്ന ‘അജയന്റെ രണ്ടാം മോഷണം’, ‘ഒറ്റ’ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മാണ്ഡ വിജയം നേടിയ ‘ബാഹുബലി’ എന്ന ചിത്രത്തിൽ
സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. അഭിനേതാവ് എന്നതിന് പുറമേ, സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നീ മേഖലകളിലും സത്യരാജ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഹേശ്വരി എന്നാണ് സത്യരാജിന്റെ ഭാര്യയുടെ പേര്. ദമ്പതികൾക്ക് ദിവ്യ, സിബിരാജ് എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. സിബിരാജും അച്ഛനെപ്പോലെ സിനിമ കരിയർ ആണ് ഏറ്റെടുത്തിരിക്കുന്നത്.
Read Also: നാഷണൽ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ താരം!! ഈ നടി ആരാണെന്ന് മനസ്സിലായോ