നടൻ കുണ്ടറ ജോണി അന്തരിച്ചു, വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം

Actor Kundara Johny Passed Away : നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ കുണ്ടറ ജോണി അന്തരിച്ചു. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത്. 71 വയസ്സായിരുന്നു പ്രായം. കൊല്ലം സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ജോണി ജോസഫ് എന്നാണ്.

1979-ൽ സിനിമ അരങ്ങേറ്റം കുറിച്ച ജോണി, ഇതിനോടകം അനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘നിത്യവസന്തം‘ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കുണ്ടറ ജോണി, വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ ആകർഷിച്ചത്. പിന്നീട് വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുകയുണ്ടായി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നടൻ കുണ്ടറ ജോണി അന്തരിച്ചു, വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം | Actor Kundara Johny Passed Away

‘കിരീടം’, ‘ഇൻസ്പെക്ടർ ബൽറാം’, ‘ക്രൈം ഫയൽ’ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കുണ്ടറ ജോണി ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ, വിഷ്ണു മോഹൻ സംവിധാനം ചെയ്ത 2022-ൽ പുറത്തിറങ്ങിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലാണ് ജോണി അഭിനയിച്ചത്. ഈ ചിത്രത്തിൽ ജേക്കബ് എന്ന ഒരു പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തന്റെ 23-ാം വയസ്സിലാണ് ജോണി സിനിമ അരങ്ങേറ്റം കുറിച്ചത്.

Actor Kundara Johny Passed Away

കൊല്ലം ജില്ലയിലെ ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഹിന്ദി പ്രൊഫസർ ആയ സ്റ്റെല്ല ആണ് ജോലിയുടെ ഭാര്യ. മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ സാധിക്കുന്ന നിരവധി കഥാപാത്രങ്ങൾ ചെയ്തുവെച്ച അതുല്യ നടൻ ഇന്ന് ഓർമ്മയായിരിക്കുന്നു. മലയാള സിനിമ രംഗത്തുനിന്നുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകരും, ആരാധകരും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ആദരാഞ്ജലികൾ അർപ്പിക്കുന്നു. 

Read Also: ജന്മദിനത്തിൽ പ്രിയ സുഹൃത്തിന്റെ വിയോഗം!! സങ്കടം താങ്ങാനാവാതെ നിവിൻ പോളി

ActorDeathKundara Johny
Comments (0)
Add Comment