Actor Indrans pursues class 10 equivalency certification

നല്ല നടൻ ഇനി നല്ല വിദ്യാർത്ഥിയും, നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്ല്യതാപഠനത്തിന് ചേർന്നു

Actor Indrans pursues class 10 equivalency certification : 1956-ൽ തിരുവനന്തപുരത്തെ കുമരപുരത്ത് കൊച്ചുവേലു – ഗോമതി ദമ്പതികളുടെ 7 മക്കളിൽ മൂന്നാമത്തെ കുട്ടിയായി ജനിച്ച സുരേന്ദ്രൻ, കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാലാം ക്ലാസിൽ പഠനം നിർത്തുകയായിരുന്നു. കുമാരപുരം യുപി സ്കൂളിലെ നാലാം ക്ലാസുകാരൻ കെ സുരേന്ദ്രൻ,

പിന്നീട് ജീവിതത്തോട് പടവെട്ടി, അഭിനയം എന്ന കലയിലൂടെ രാജ്യത്തിന്റെ നെറുകയിൽ എത്തിയ ഇന്ദ്രൻസ് ആയി വളർന്നു. 400-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇന്ദ്രൻസ്, ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, നിരക്ഷരനാകുന്നത് അന്ധൻ ആയിരിക്കുന്നതിന് തുല്യമാണെന്നും,

Actor Indrans pursues class 10 equivalency certification

ഇപ്പോൾ തനിക്ക് ലോകം കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ് ഇന്ദ്രൻസ് വീണ്ടും പഠനത്തിലേക്ക് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. സാക്ഷരത മിഷനും തിരുവനന്തപുരം നഗരസഭയും ചേർന്നു നടത്തുന്ന അക്ഷരശ്രി പദ്ധതിയിൽ ഭാഗമായി, പത്താം ക്ലാസ് പഠനം പൂർത്തിയാക്കാനാണ് ഇന്ദ്രൻസ് തീരുമാനിച്ചിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസാകാനുള്ള സിംഗിൾ പോയിന്റ് അജണ്ടയിൽ,

Actor Indrans pursues class 10 equivalency certification

ഇന്ദ്രൻസ് ഇപ്പോൾ തന്റെ വീടിനടുത്തുള്ള സർക്കാർ സ്കൂളിൽ നടക്കുന്ന ഞായറാഴ്ച ക്ലാസുകളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് വന്ന സാഹചര്യത്തിൽ പഠനം നിർത്തേണ്ടി വന്നെങ്കിലും, പ്രായം 67 ആയെങ്കിലും, തനിക്ക് പത്താം ക്ലാസ് പഠനം പൂർത്തിയാക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ട് വന്ന ഇന്ദ്രൻസ്, എല്ലാവർക്കും മാതൃകയാണ് എന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

Read Also: കുഞ്ഞു നാവിൽ മുലപ്പാൽ ഇറ്റിച്ച് വിശപ്പകറ്റി പോലീസ് അമ്മ, വീഡിയോ വൈറൽ