അയാൾ വളരെ മോശമായി കളിയാക്കി അനുകരിക്കുന്നു!! അസീസിനെതിരെ തുറന്നടിച്ച് നടൻ അശോകൻ

Actor Ashokan talks against Azees Nedumangad imitating : സിനിമ അഭിനേതാക്കളെ അനുകരിച്ചുകൊണ്ടാണ് പല മിമിക്രി താരങ്ങളും ജനശ്രദ്ധ നേടുന്നതും അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതും. ഇപ്പോൾ, തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച നടൻ അസീസ് നെടുമങ്ങാട്,

നടൻ അശോകനെ അനുകരിച്ചു കൊണ്ടാണ് ജനപ്രീതി നേടിയതും, തന്റെ കരിയറിന്റെ തുടക്കകാലത്ത് മിമിക്രി ഫീൽഡിൽ നിലനിന്നതും. അശോകനെ വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന കലാകാരൻ തന്നെയാണ് അസീസ് നെടുമങ്ങാട്. എന്നാൽ, അദ്ദേഹത്തിന്റെ അനുകരണം തനിക്ക് അത്ര മികച്ചതായി തോന്നിയിട്ടില്ല എന്ന് തുറന്നടിച്ചിരിക്കുകയാണ് നടൻ അശോകൻ. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

ധാരാളം മിമിക്രി കലാകാരന്മാർ തന്നെ അനുകരിക്കുന്നുണ്ട് എന്നും, പലരും അത് നന്നായി അവതരിപ്പിക്കുമ്പോൾ, ചിലർ താൻ ചെയ്തുവെച്ച കഥാപാത്രങ്ങളിലെ ചില എക്സ്പ്രഷനുകൾ വലിച്ചു നീട്ടി അതിനെ മോശമായിയാണ് കാണിക്കുന്നത് എന്നും അശോകൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. തുടർന്ന് അസീസിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ,

അസീസ് താൻ പരാമർശിച്ച രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് എന്ന് അശോകൻ പറഞ്ഞു. അശോകൻ നല്ല കലാകാരൻ ആണ് എന്നും, തന്നെ അവതരിപ്പിച്ചതിലൂടെ അദ്ദേഹത്തിന് കൂടുതൽ ജനപ്രീതി നേടാൻ ആയിട്ടുണ്ട് എന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ അശോകൻ, എന്നാൽ അസീസ് തന്നെ അവതരിപ്പിക്കുന്ന രീതി തനിക്ക് ഇഷ്ടമല്ല എന്ന് തുറന്നു പറഞ്ഞു. വീഡിയോ കാണാം

Read Also: രണ്ടുപേരും ഒരു ചിറകിൽ പറക്കാൻ ആരംഭിച്ചിട്ട് 24 വർഷങ്ങൾ, വിവാഹ വാർഷിക വേളയിൽ താരങ്ങൾ

Actor Ashokan talks against Azees Nedumangad imitating

AshokanAzees NedumangadCelebrity Interview
Comments (0)
Add Comment