നടനും മിമിക്രി കലാകാരനുമായ കലാഭവൻ അന്തരിച്ചു

Actor and mimicry artist Kalabhavan Haneef passed away : നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസ്സായിരുന്നു പ്രായം. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള കലാഭവൻ ഹനീഫ്, കലാഭവൻ മിമിക്സ് ട്രൂപ്പിലൂടെയാണ് സിനിമ ലോകത്ത് എത്തിയത്. 22 വർഷത്തിലധികം കാലമായി അദ്ദേഹം മലയാള സിനിമയിൽ എത്തിയിട്ട്.

എറണാംകുളം ജില്ലക്കാരനാണ് കലാഭവൻ ഹനീഫ്. ഹംസ – സുബൈദ ദമ്പതികളുടെ മകനായി ജനിച്ച ഹനീഫ്, നാടക വേദികളിലൂടെ കലാഭവനിൽ എത്തിപ്പെടുകയായിരുന്നു. പിന്നീട് നിരവധി ടെലിവിഷൻ പരമ്പരകളിലും, സിനിമകളിലും അദ്ദേഹം അനവധി കഥാപാത്രങ്ങൾ ചെയ്തു. ‘ചെപ്പുകിലുക്കണ ചങ്ങാതി’, ‘സന്ദേശം’ തുടങ്ങിയ സിനിമകളിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. 

1990-കളുടെ തുടക്കത്തിൽ സിനിമ അരങ്ങേറ്റം കുറിച്ച കലാഭവൻ ഹനീഫ്, ആദ്യകാലങ്ങളിൽ ചെറിയ കഥാപാത്രങ്ങളിൽ ആണ് പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ, പിന്നീട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. സിനിമക്ക് പുറമേ ‘മിന്നുകെട്ട്’ ഉൾപ്പെടെയുള്ള ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും കലാഭവൻ ഹനീഫ് വേഷമിട്ടു. ടെലിവിഷൻ കോമഡി പരിപാടികളിലും കലാഭവൻ ഹനീഫ് നിറഞ്ഞ സാന്നിധ്യമായിരുന്നു.

Actor and mimicry artist Kalabhavan Haneef passed away

നെടുമുടി വേണു, രാഘവൻ തുടങ്ങിയ അഭിനേതാക്കളുടെ ശബ്ദം അനുകരിച്ചു കൊണ്ടാണ് മിമിക്രി കലാരംഗത്ത് കലാഭവൻ ഹനീഫ് ശ്രദ്ധ നേടിയത്. വാഹിദയാണ് ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നീ രണ്ടു മക്കളാണ് അദ്ദേഹത്തിന് ഉള്ളത്. കലാകാരന്റെ വിയോഗത്തിൽ കലാലോകം അനുശോചനം അറിയിക്കുന്നു. 

Read Also: സീരിയൽ നടി ഡോ പ്രിയക്ക് ദാരുണാന്ത്യം, ഞെട്ടലോടെ സീരിയൽ ലോകം

ActorDeathKalabhavan Haneef
Comments (0)
Add Comment