Achu Sugandh Manjusha Martin Manasammatham save the date release

മനസമ്മതം സേവ് ദി ഡേറ്റ് പുറത്തുവിട്ട് മഞ്ജുഷ മാർട്ടിനും അച്ചു സുഗന്ധും

Achu Sugandh Manjusha Martin Manasammatham save the date release : ‘സാന്ത്വനം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ അഭിനേതാക്കൾ ആണ് അച്ചു സുഗന്ധും മഞ്ജുഷ മാർട്ടിനും. പരമ്പരയിൽ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഫിയാൻസിയായ അച്ചു എന്ന കഥാപാത്രത്തെയാണ് മഞ്ജുഷ മാർട്ടിൻ അവതരിപ്പിക്കുന്നത്. ഇപ്പോൾ, ഇരുവരും മറ്റൊരു സന്തോഷവാർത്തയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. തങ്ങളുടെ സേവ് ദി ഡേറ്റ് ചിത്രം ആണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ചിത്രം അതിവേഗം…

Achu Sugandh Manjusha Martin Manasammatham save the date release : ‘സാന്ത്വനം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ അഭിനേതാക്കൾ ആണ് അച്ചു സുഗന്ധും മഞ്ജുഷ മാർട്ടിനും. പരമ്പരയിൽ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഫിയാൻസിയായ അച്ചു എന്ന കഥാപാത്രത്തെയാണ്

മഞ്ജുഷ മാർട്ടിൻ അവതരിപ്പിക്കുന്നത്. ഇപ്പോൾ, ഇരുവരും മറ്റൊരു സന്തോഷവാർത്തയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. തങ്ങളുടെ സേവ് ദി ഡേറ്റ് ചിത്രം ആണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ചിത്രം അതിവേഗം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ, പ്രേക്ഷകർക്കിടയിൽ പല അഭിപ്രായങ്ങൾ ഉയർന്നു വരികയുണ്ടായി. എന്നാൽ, ഇതിന്റെ യാഥാർത്ഥ്യം എന്തെന്നാൽ

Achu Sugandh Manjusha Martin Manasammatham save the date release
Achu Sugandh Manjusha Martin Manasammatham save the date release

അച്ചു സുഗന്ധും മഞ്ജുഷ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ഷോട്ട് ഫിലിം ആണ് ‘മനസമ്മതം’. ഇതിന്റെ വിശേഷങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, തങ്ങളുടെ ഷോർട്ട് ഫിലിമിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ. വ്യത്യസ്തമായ രീതിയിൽ റിലീസ് ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സേവ് ദി ഡേറ്റ് മോഡലിൽ.

നവംബർ 24-നാണ് ‘മനസമ്മതം’ പ്രേക്ഷകരിലേക്ക് എത്തുക. സൈന മൂവീസ് ആണ് ഈ ഷോർട്ട് ഫിലിമിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ബിപിൻ മേലെകുട്ട് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിം, നിഷ ജോസഫ് ആണ് നിർമ്മിച്ചിരിക്കുന്നത്. ‘മനസമ്മതം’ പ്രിവ്യൂ ഷോ നടത്തിയതിന്റെ വിശേഷങ്ങൾ എല്ലാം മഞ്ജുഷ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. 

Read Also: ആറംഗ കുടുംബം ഒരു ബൈക്കിൽ, ഒരു ഭാരത സർക്കാർ ഉത്പന്നം

Achu Sugandh Manjusha Martin Manasammatham save the date release