Abraham Ozler malayalam movie release date

ഓസ്‌ലർ ഈസ് കമിങ്!! ജയറാം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

Abraham Ozler malayalam movie release date : ജയറാം – മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ എത്തുന്ന ‘എബ്രഹാം ഓസ്ലർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ, ഈ ഇൻവെസ്റ്റിഗേറ്റ് ത്രില്ലർ ചിത്രം, ഈ വർഷത്തെ ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും,

പിന്നീട് ‘ഓസ്ലർ’ 2024 റിലീസ് ആയി പ്രഖ്യാപിക്കുകയായിരുന്നു. എസിപി എബ്രഹാം ഓസ്ലർ ഐപിഎസ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്. വളരെ കാലത്തെ ഇടവേളക്ക് ശേഷം ആണ് ജയറാമിന്റെ ഒരു ത്രില്ലർ ചിത്രം മലയാള സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘അഞ്ചാം പാതിര’ എന്ന സൂപ്പർഹിറ്റ് ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘ഓസ്ലർ’.

Abraham Ozler malayalam movie release date

2024 ജനുവരി 11-നാണ് ‘ഓസ്ലർ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുക. രൺദീർ കൃഷ്ണൻ തിരക്കഥ നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, അനശ്വര രാജൻ, അർജുൻ അശോകൻ, ജഗദീഷ്, സൈജു കുറുപ്പ്, അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ, ദിലീഷ് പോത്തൻ, സായ് കുമാർ, അർജുൻ നന്ദകുമാർ, അനീഷ് ഗോപാൽ, ശ്രീറാം രാമചന്ദ്രൻ തുടങ്ങി വലിയ ഒരു താരനിരയാണ് അണിനിരക്കുന്നത്.

ഇർഷാദ് എം ഹസൻ, മിഥുൻ മാനുവൽ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വർ ആണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.  വളരെ പ്രതീക്ഷയോടെയാണ് ജയറാമിന്റെ മിഥുൻ മാനുവൽ തോമസ് ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ ആരാധകർ കാണുന്നത്. 

Read Also: ‘വർഷങ്ങൾക്ക് ശേഷം’ നിവിൻ പോളിയും പ്രണവ് മോഹൻലാലും ഒരുമിച്ചു

Abraham Ozler malayalam movie release date