Abraham Ozler Box Office Day 3: ജയറാം – മിഥുൻ മാനുവൽ തോമസ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ‘അബ്രഹാം ഓസ്ലർ’ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മോളിവുഡിൽ നിന്നുള്ള 2024-ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി ആണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ജനുവരി 11-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവന്നിരിക്കുന്നു.
പൊങ്കൽ അവധിക്കാലം പ്രമാണിച്ച് രണ്ട് വലിയ തമിഴ് സിനിമകളാണ് കഴിഞ്ഞദിവസം റിലീസ് ചെയ്തത്. ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലർ’, ശിവകാർത്തികയന്റെ അന്യഗ്രഹ ജീവിയെ ബന്ധപ്പെട്ടുള്ള കഥ പറഞ്ഞ ‘അയലാൻ’ എന്നീ സിനിമകൾ കേരളത്തിലും നിരവധി തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. എന്നാൽ, ഇവ ഉയർത്തുന്ന വെല്ലുവിളികൾ ‘അബ്രഹാം ഓസ്ലർ’ മറികടന്നിരിക്കുന്നു എന്നാണ് ആദ്യ മൂന്ന് ദിവസത്തെ ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്.
റിപ്പബ്ലിക് വേൾഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആദ്യ രണ്ട് ദിവസങ്ങളിൽ 2.8 കോടി രൂപ നേടിയ ‘അബ്രഹാം ഓസ്ലർ’, മൂന്നാം ദിനം 2.6 കൂടി രൂപ കൂടി കളക്ട് ചെയ്തതോടെ, ‘അബ്രഹാം ഓസ്ലർ’ -ന്റെ വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ 7.55 കോടി രൂപയിൽ എത്തിയിരിക്കുന്നു. ഇന്നത്തെ ഞായറാഴ്ച കൂടി കഴിയുന്നതോടെ, ‘അബ്രഹാം ഓസ്ലർ’ 10 കോടി മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. Abraham Ozler Box Office Day 3 make it blockbuster
മറുവശത്ത്, മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘ക്യാപ്റ്റൻ മില്ലർ’ ഇതിനോടകം 15.45 കൂടി രൂപ വേള്‍ഡ്‌വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയെങ്കിൽ, ‘അയലാൻ’ 7.45 കോടി രൂപയാണ് ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. സാക്നിക് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ, ‘അബ്രഹാം ഓസ്ലർ’ 2024-ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി തന്നെ വിലയിരുത്താം.