antony varghese childhood photos

നായകനായി എത്തിയ സിനിമകൾ എല്ലാം സൂപ്പർഹിറ്റ്!! ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ ആക്ഷൻ സ്റ്റാർ ആരാണെന്ന് മനസ്സിലായോ

Antony Varghese Childhood Photos. Childhood Photos of Celebrities

Celebrity Childhood Photos : വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ചുരുക്കം നായക നടന്മാരിൽ ഒരാളുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കു വച്ചിരിക്കുന്നത്. മലയാളത്തിലെ അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർ ഹിറ്റ്, പിന്നീട് ഇദ്ദേഹം മോളിവുഡിലെ ഒരു ഭാഗ്യ താരമായി മാറി.

നായകനായി എത്തിയ സിനിമകൾ എല്ലാം തന്നെ തുടർ വിജയമായി മാറിയതോടെ, മലയാളത്തിലെ യുവ ആക്ഷൻ താരം എന്ന വിശേഷണവും ഇദ്ദേഹത്തിന് ലഭ്യമായി. യഥാർത്ഥ പേരിന് പകരം, ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലൂടെ ആണ് ഇദ്ദേഹം ഇന്ന് അറിയപ്പെടുന്നത് എന്നതുതന്നെ, ഇദ്ദേഹത്തിന്റെ സിനിമകൾ എത്രമാത്രം പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിന്റെ പ്രകടമായ തെളിവാണ്.

antony varghese childhood photos

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടൻ ആന്റണി വർഗീസിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ‘അങ്കമാലി ഡയറീസ്’-ലെ വിൻസന്റ് പെപ്പേ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ, ആന്റണി വർഗീസ് ഇന്ന് എന്ന പേരിലാണ് മലയാള സിനിമാലോകത്ത് കൂടുതൽ പരിചിതനാകുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, അജഗജാന്തരം എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആന്റണി വർഗീസ് സമ്മാനിച്ചു.

ഏറ്റവും ഒടുവിൽ നായകനായി പുറത്തിറങ്ങിയ ‘ആർഡിഎക്സ്’ ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ചിത്രമായി മാറിയതോടെ, ആന്റണി വർഗീസ് എന്ന നടന്റെ താരമൂല്യം വീണ്ടും ഉയരുകയാണ്. മാത്രമല്ല, ആക്ഷൻ താരം എന്ന ലാബലിൽ മാറി തനിക്ക് മറ്റു ഇമോഷൻസും ഭംഗിയായി അഭിനയിക്കാൻ സാധിക്കും എന്ന് ആന്റണി വർഗീസ് ‘ആർഡിഎക്സ്’-ലൂടെ തെളിയിക്കുകയും ചെയ്തു. 

Read Also: ഈ ചിത്രത്തിലെ പാട്ടുപഠിക്കുന്ന പ്രശസ്തയായ അഭിനേത്രി ആരാണെന്ന് മനസ്സിലായോ

Actor Antony Varghese Childhood Photos

antony varghese childhood photos