Hridayam serial malayalam promo

ഇത് രണ്ട് ദമ്പതികളുടെ കഥ!! കുടുംബപ്രേക്ഷകരുടെ അമൃത പ്രധാന വേഷത്തിൽ, ഹൃദയം ഉടൻ വരുന്നു | Hridayam serial malayalam teaser

Hridayam serial malayalam teaser

Hridayam serial malayalam teaser : സൂര്യ ടിവിയിൽ പുതിയ പരമ്പര സംപ്രേഷണം ചെയ്യാൻ ആരംഭിക്കുകയാണ്. മേഘ വിൻസന്റ്, നിഖിൽ നായർ തുടങ്ങിയ പ്രമുഖ അഭിനേതാക്കൾ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന പരമ്പരയുടെ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കുടുംബ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന

ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ചന്ദനമഴ‘ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ ജനപ്രീതി നേടിയ മേഘ വിൻസന്റ്, ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും കേന്ദ്ര കഥാപാത്രത്തിൽ എത്താൻ തയ്യാറെടുക്കുന്നത്. ‘ഹൃദയം’ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിൽ നിഖിൽ നായർ, വിജയ് ആനന്ദ് എന്നിവരാണ് കേന്ദ്ര പുരുഷകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hridayam serial malayalam promo
Hridayam serial teaser

സ്റ്റാർ മാജിക്‌ ഗെയിം റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ആരതി സോജനും പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു കല്യാണസന്ദർഭവും, അവിടെ ഉണ്ടാകാൻ പോകുന്ന ഒരു പ്രശ്നത്തിന്റെ സൂചനയും നൽകുന്നതാണ് ടീസർ. ‘കുടുംബം സ്വർഗ്ഗമാകുന്നതും നരകമാകുന്നതും ഒരു സ്ത്രീയുടെ കയ്യിലാണ്, ” എന്ന വാചകത്തോടെയാണ് ടീസർ അവസാനിക്കുന്നത്.

Hridayam serial malayalam teaser

പരമ്പര എന്ന് ആരംഭിക്കും എന്നും, പരമ്പരയിലെ മറ്റു അഭിനേതാക്കൾ ആരൊക്കെയെന്നും തുടങ്ങിയ വിവരങ്ങൾ എല്ലാം തുടർന്ന് വരുന്ന പ്രമോകളിൽ വെളിപ്പെടും എന്ന് പ്രതീക്ഷിക്കാം. രണ്ട് ദമ്പതികളുടെ കഥയാണ് ‘ഹൃദയം’ പറയുന്നത് എന്ന് ടീസറിനൊപ്പം ടൈറ്റിൽ നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കൾ ആയതിനാൽ തന്നെ, വലിയ പ്രതീക്ഷയോടെയാണ് ഈ പരമ്പരയുടെ പ്രഖ്യാപനത്തെ കാണുന്നത്.  പ്രൊമോ കാണാം