Virat Kohli century celebration with Leo movie poster

ഒരേ ദിവസം രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ!! കോഹ്ലി സെഞ്ച്വറി ലിയോ സ്റ്റൈലിൽ ആഘോഷം

Virat Kohli century. Leo movie poster. Virat Kohli with Leo movie theme

Virat Kohli century celebration with Leo movie poster : ക്രിക്കറ്റ്‌ ലോകകപ്പിൽ (ICC World Cup 2023) ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, വിരാട് കോഹ്ലി നേടിയ സെഞ്ച്വറിയുടെ പിൻബലത്തിൽ 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്ലിയുടെ ഇന്നത്തെ പ്രകടനത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

മത്സരത്തിൽ മൂന്നാമനായി ക്രീസിൽ എത്തിയ കോഹ്ലി 97 പന്തിൽ 103* റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ, ഒരു ലോകകപ്പ് മത്സരത്തിൽ റൺ ചേസിൽ കോഹ്ലി നേടുന്ന ആദ്യത്തെ സെഞ്ച്വറി ആയി ഇത് കുറിക്കപ്പെട്ടു. മാത്രമല്ല, ഒരു ബോളിൽ 14 റൺസ് സ്കോർ ചെയ്യുന്ന അസാധാരണ മുഹൂർത്തത്തിനും ഇന്ന് കാണികൾ സാക്ഷികളായി. കോഹ്ലിയുടെ ഈ പ്രകടനത്തിന് വിജയ് ചിത്രം ‘ലിയോ’യുമായി

Virat Kohli century celebration with Leo movie poster
ഒരേ ദിവസം രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ!! കോഹ്ലി സെഞ്ച്വറി ലിയോ സ്റ്റൈലിൽ ആഘോഷം | Virat Kohli century celebration with Leo movie poster

ആരാധകർ സാമ്യം കണ്ടെത്തുകയാണ്. വിജയ് നായകനായി എത്തിയ ‘ലിയോ’ ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരുന്നു. പല ബോക്സ് ഓഫീസ് റെക്കോർഡുകളും ഭേദിച്ചുകൊണ്ട്, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ‘ലിയോ’ 145 കോടി രൂപയോളം ആണ് വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ ആയി ഫസ്റ്റ് ഡേ നേടിയിരിക്കുന്നത്. കോഹ്ലിയും വിജയും ചെയ്തുവെച്ച ഈ അസാധാരണ മുഹൂർത്തങ്ങൾക്ക് മറ്റൊരു സാമ്യം കൂടിയുണ്ട്.

കോഹ്ലി നേരിട്ട ആദ്യ പന്ത് തന്നെ നോ-ബോൾ ആവുകയും, അതിൽ അദ്ദേഹം രണ്ട് റൺസ് സ്കോർ ചെയ്യുകയും ചെയ്തു. തുടർന്ന് ഹസൻ മഹ്മൂദ് എറിഞ്ഞ രണ്ടാമത്തെ ബോളും നോ-ബോൾ ആവുകയും കോഹ്ലി ബൗണ്ടറി കണ്ടെത്തുകയും ചെയ്തു. ശേഷം എറിഞ്ഞ ഫ്രീ-ഹിറ്റ് കോഹ്ലി സിക്സർ പറത്തിയതോടെയാണ് അസാധാരണമായ ഒരു മുഹൂർത്തത്തിന് ഇന്നത്തെ മത്സരത്തിൽ ക്രിക്കറ്റ് കാണികൾ സാക്ഷ്യം വഹിച്ചത്. വീഡിയോ കാണാം : Kohli 14 runs from 1 ball

Virat Kohli century celebration with Leo movie poster

നേരത്തെ, പാക്കിസ്ഥാനിതിരായ ലോകകപ്പ് മത്സരത്തിൽ, വിരാട് കോഹ്ലി ഗ്രൗണ്ടിലേക്ക് ഇറങ്ങിവരുമ്പോൾ സ്റ്റേഡിയത്തിൽ ‘ലിയോ’ തീം സോങ് കേൾപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ഇപ്പോൾ, കോഹ്ലിയുടെ ഈ വിജയത്തെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ‘ലിയോ’ പോസ്റ്ററാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല നിരവധി ആരാധകരും ഈ രണ്ടു സംഭവങ്ങളും ഇന്നത്തെ ബ്ലോക്ക് ബസ്റ്ററുകൾ ആയി കണക്കാക്കുന്നു.  

Read Also: ഇത് മാസും ക്ലാസും ചേർന്ന അണ്ണൻ പടം!! വിജയുടെ തിരിച്ചുവരവ് ഗംഭീരം, ‘ലിയോ’ റിവ്യൂ

“സിങ്കം എറങ്ങുന കാട്ടുകേ വിരുന്ദ്” കോഹ്ലിക്ക് ചെന്നൈ സ്റ്റേഡിയത്തിൽ മാസ് ലിയോ എൻട്രി