Unni Mukundan congratulate India national cricket team

“പാകിസ്ഥാനെ പൂർണ്ണമായി തകർത്തു” ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ

Unni Mukundan congratulate India national cricket team for win over Pakistan in World Cup 2023 : ക്രിക്കറ്റ്‌ ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റ് വിജയം ആണ് ആതിഥേയരായ ഇന്ത്യ നേടിയത്. മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും

അയൽ നാട്ടുകാർക്കെതിരെ ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ (86), ശ്രേയസ് അയ്യർ (53*) എന്നിവർ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, ബൗളിംഗിൽ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ വിജയിച്ച ടീം ഇന്ത്യക്ക് നടൻ ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചു. 

Unni Mukundan congratulate India national cricket team
“പാകിസ്ഥാനെ പൂർണ്ണമായി തകർത്തു” ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ | Unni Mukundan congratulate India national cricket team

India vs Pakistan : “ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ! എന്തൊരു വിജയം, ബാറ്റിംഗിൽ ക്യാപ്റ്റന്റെ മികച്ച പ്രകടനവും, എല്ലാവരുടെയും ഓൾ റൗണ്ട് പ്രകടനവും!!! പാകിസ്ഥാനെ പൂർണ്ണമായി തകർത്തു! നിങ്ങൾ ലോകകപ്പ് ഉയർത്തുന്നത് കാണാൻ കാത്തിരിക്കാനാവില്ല,” ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ഇതോടൊപ്പം നിരവധി ആരാധകരും ഇന്ത്യയുടെ വിജയാഘോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഈ ജയത്തോടെ ലോകകപ്പിൽ ഇന്ത്യ അപരാജിതരായി തുടരുകയാണ്. ബംഗ്ലാദേശ് ആണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഒക്ടോബർ 19-നാണ് ഇന്ത്യയുടെ അടുത്ത മത്സരം. കളിച്ച 3 മത്സരങ്ങളിൽ മൂന്നും വിജയിച്ച ഇന്ത്യ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തുടർന്ന്, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക തുടങ്ങി വലിയ ടീമുകൾക്കെതിരെ കനത്ത മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. Cricket World Cup 2023

Read Also: “സിങ്കം എറങ്ങുന കാട്ടുകേ വിരുന്ദ്” കോഹ്ലിക്ക് ചെന്നൈ സ്റ്റേഡിയത്തിൽ മാസ് ലിയോ എൻട്രി

Unni Mukundan congratulate India national cricket team for win over Pakistan in World Cup 2023