Tiny Tom remembering Subi Suresh

“സഹോദരി നീ പോയിട്ട് ഒരു വർഷം ആകുന്നു” സുബി സുരേഷിന്റെ ഓർമ്മയിൽ ആത്മാർത്ഥ സുഹൃത്ത്

Tiny Tom remembering Subi Suresh

Tiny Tom remembering Subi Suresh on her memory day: മലയാളികൾക്ക്‌ മറക്കാനാകാത്ത ഒരു കലാകാരിയാണ് സുബി സുരേഷ്. അവതാരക, കൊമേഡിയൻ, നടി, സ്റ്റേജ് ഷോ പെർഫോമർ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ തിളങ്ങിയിട്ടുള്ള സുബി, അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറയുകയായിരുന്നു. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്ന

സുബി, 2023 ഫെബ്രുവരി 22-നാണ് വിടവാങ്ങിയത്. പരീക്ഷണങ്ങളും വെല്ലുവിളികളും നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടപൊരുതി, പ്രേക്ഷകനെ ചിരിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ച സുബി, തന്റെ കരിയറിന്റെ പീക്ക് സ്റ്റേജിൽ നിൽക്കുമ്പോൾ ആണ് ലിവർ അസുഖത്തിന് കീഴടങ്ങിയത്. സുബിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ടെലിവിഷൻ രംഗത്തെ സുബിയുടെ സഹപ്രവർത്തകർക്കും, സുബിയെ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും ഈ വിയോഗം താങ്ങാൻ ആവുന്നതല്ലായിരുന്നു.

Tiny Tom remembering Subi Suresh

ഇപ്പോൾ, സുബിയുടെ ഒന്നാം ഓർമ്മ വാർഷികത്തിൽ, താരത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അവരുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ടിനി ടോം. “സുബി, സഹോദരി നീ പോയിട്ട് ഒരു വർഷം ആകുന്നു. ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ഇടക്ക് വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശയാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം,” ടിനി ടോം തന്റെ വാക്കുകൾ തുടർന്നു.

“നിന്നെ ആദ്യമായിട്ട് ഷൂട്ടിങ്ങിന് കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു. നിന്റെ അവസാന യാത്രയിലും നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നു. തീർച്ചയായും നമ്മൾ ആ മനോഹരമായ തീരത്ത് കണ്ടുമുട്ടും,” ടിനി ടോം തന്റെ വേദന നിറഞ്ഞ വാക്കുകൾ അവസാനിപ്പിച്ചു. ഇരുവരും വളരെ അടുത്ത വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്നവരാണ് എന്ന് ടിനി ടോമിന്റെ ഈ വാക്കുകളിൽ പ്രകടമാണ്. സുബിയെ ഇഷ്ടപ്പെടുന്നവർ ഇന്ന് താരത്തിന്റെ ഓർമ്മകൾ പുതുക്കുന്നു.