“ടി20-കളിലെ എൻ്റെ പ്രകടനം മികച്ചതല്ല” ഇന്ത്യ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തുറന്നു പറയുന്നു
വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന – ടി20 പരമ്പരകളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ചുമതല വഹിക്കുന്നത് ശുഭ്മാൻ ഗിൽ ആണ്. ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയുടെയും ടി20 യിൽ സൂര്യകുമാർ യാദവിന്റെയും ഡെപ്യൂട്ടി ആയിരിക്കും ഗിൽ. നേരത്തെ, ഇന്ത്യ ജേതാക്കളായ ടി20 ലോകകപ്പിൽ, ടീമിന്റെ ട്രാവലിംഗ് റിസർവുകളിൽ ഒരാളായിരുന്നു ഗിൽ. കഴിഞ്ഞ വർഷം ടി20യിൽ അരങ്ങേറ്റം കുറിച്ച ഗിൽ 19 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും സഹിതം 505 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം…