Suryakumar Yadav and Sanju Samson eye test cricket under Gautam Gambhir

ഗംഭീറിന്റെ ടെസ്റ്റ് ചലഞ്ച്, ആഗ്രഹം പരസ്യമാക്കി സഞ്ജു സാംസണും സൂര്യകുമാർ യാദവും

ടി20 ലോകകപ്പിനും, തുടർന്ന് നടന്ന ടി20 – ഏകദിന പരമ്പരകൾക്കും ശേഷം ഇന്ത്യ ഇനി ടെസ്റ്റ് ക്രിക്കറ്റിന്റെ ചൂടിലേക്ക് കടക്കുകയാണ്. സെപ്റ്റംബർ മാസത്തിൽ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. രണ്ട് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരക്ക് സെപ്റ്റംബർ 19-ന് തുടക്കമാകും. ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇത്.  അതുകൊണ്ട് തന്നെ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിൽ എന്തെല്ലാം മാറ്റങ്ങൾ ആകും ഗംഭീർ കൊണ്ടുവരിക എന്നറിയാൻ ഇന്ത്യൻ…

Former IPL stars Abdul Basith and Asif joins Kerala cricket league

സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയിൽ കളിച്ച മുൻ ഐപിഎൽ താരങ്ങൾ ഇനി കേരള ക്രിക്കറ്റ് ലീഗിൽ

പ്രഥമ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താര ലേലം ഇന്ന് നടക്കുകയുണ്ടായി. കേരളത്തിലെ പ്രാദേശിക താരങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നത്. 2 ലക്ഷം, 1 ലക്ഷം, 50000 എന്നിങ്ങനെ മൂന്ന് സാലറി കാറ്റഗറിയിൽ ആയി ആണ് കളിക്കാരെ താരലേലത്തിന് വേർതിരിച്ചിരുന്നത്. എന്നാൽ, ഫ്രാഞ്ചൈസികൾ അവർക്ക് ആവശ്യമായ കളിക്കാർക്ക് വേണ്ടി പരസ്പരം മത്സരിച്ചപ്പോൾ വലിയ തുക പല കളിക്കാരും വിറ്റു പോയത്. കേരള ക്രിക്കറ്റ് ലീഗിനെ സംബന്ധിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ ഇങ്ങനെ…

Kerala cricket league auction Sharafuddin, Ajnaz, and Manu Krishnan fetch big prices

പൊടി പൊടിച്ച് കേരള ക്രിക്കറ്റ് ലീഗ് താരലേലം, ഐപിഎൽ താരങ്ങൾക്ക് പൊന്നും വില

കേരളത്തിന്റെ സ്വന്തം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് ആയ കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണ് മുന്നോടിയായി താര ലേലം പുരോഗമിക്കുകയാണ്. 6 ഫ്രാഞ്ചൈസികൾ പങ്കെടുക്കുന്ന ലീഗിൽ, എല്ലാ ടീമുകളും ഇതിനോടകം തന്നെ ഓരോ ഐക്കൺ താരങ്ങളെ സൈൻ ചെയ്തിട്ടുണ്ട്. മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി, ഓപ്പണിങ് ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ, കേരളത്തിന്റെ സ്റ്റാർ ബാറ്റർ രോഹൻ എസ് കുന്നുമ്മൽ, ഓൾറൗണ്ടർ  അബ്ദുൽ ബാസിത്, വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ്, ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി…

Sanju Samson response on head coach Gautam Gambhir

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകൻ ഗൗതം ഗംഭീറിനെ കുറിച്ച് സഞ്ജു സാംസന്റെ ആദ്യ പ്രതികരണം

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ വിക്കറ്റ് കീപ്പർ സഞ്ജു സാംസനെ കുറിച്ച് പല വേളകളിൽ നല്ല രീതിയിലും അനുകൂലിച്ചും സംസാരിച്ച വ്യക്തികളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അതുകൊണ്ടുതന്നെ, ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തിയപ്പോൾ, സഞ്ജുവിന് ഇന്ത്യൻ ടീമിൽ ധാരാളം അവസരം ലഭിക്കും എന്ന് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഗംഭീറിന്റെ ആദ്യ വിദേശ പര്യടനം ആയ ശ്രീലങ്കൻ പര്യടനത്തിൽ ടി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ ഏകദിന പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു….

Rahul Dravid likely to replace Kumar Sangakkara as the Rajasthan Royals coach

രാജസ്ഥാൻ റോയൽസ് തന്ത്ര മാറ്റത്തിലേക്ക്!! കുമാർ സംഗക്കാരക്ക് പകരം സഞ്ജു സാംസന്റെ ആദ്യ ഗുരു

ഐപിഎൽ 2025-ന് മുന്നോടിയായി വലിയ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. പ്രഥമ സീസണിലെ ജേതാക്കൾ, സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയിൽ 2022-ൽ ഫൈനലിസ്റ്റുകൾ ആവുകയും, കഴിഞ്ഞ സീസണിൽ പ്ലേഓഫിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പരിശീലക തലത്തിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ 4 സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ  മുഖ്യ പരിശീലകൻ ആയിരുന്ന കുമാർ സംഘക്കാര ആ സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുമാർ സംഘക്കാര ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ്‌…

Kerala Cricket League T20 tournament teams and icon players

കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ, പ്രഥമ സീസണിൽ 6 ടീമുകൾ

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേതിന് സമാനമായി കേരളവും സ്വന്തം ടി20 ലീഗ് പ്രഖ്യാപിച്ചു. ആറ് ടീമുകൾ പങ്കെടുക്കുന്ന ടി20 ടൂർണമെൻ്റായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഒരു മാധ്യമക്കുറിപ്പിൽ അറിയിച്ചു. “ആരാധകർക്ക് ദിവസവും രാത്രിയും പകലും ഉൾപ്പെടെ രണ്ട് ആവേശകരമായ ഗെയിമുകൾക്കായി കാത്തിരിക്കാം. ഇതിഹാസ നടനും കെസിഎൽ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് ഹയാത്ത്…

Sanju Samson responds to Gambhir and Rohit comments

അവസരം തന്നാൽ എന്തും കളിക്കും!! ക്യാപ്റ്റൻ രോഹിത്തിന്റെ അഭിപ്രായത്തിന് സഞ്ജു സാംസന്റെ മറുപടി

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക പദവി ഏറ്റെടുത്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ ടീം സെലക്ഷൻ മാനദണ്ഡങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ പങ്കുവെക്കുകയുണ്ടായി. കളിക്കാർ ചില ഫോർമാറ്റിൽ മാത്രം കളിക്കാൻ പരിശ്രമിക്കുകയും താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന് പകരം, എല്ലായിപ്പോഴും എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറായിരിക്കണം എന്നതായിരുന്നു ഗംഭീർ പറഞ്ഞ കാര്യം. അതെസമയം, ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരുകാര്യം സൂചിപ്പിക്കുകയുണ്ടായി, കളിക്കാർ ഐപിഎല്ലിൽ മാത്രം ശ്രദ്ധ…

Rohit Sharma IPL excels but domestic tournaments shape careers

ഐപിഎല്ലിൽ നിന്നല്ല ഇന്ത്യൻ ടീമിലേക്ക് ആളെ എടുക്കുന്നത്, സെലക്ഷൻ മാനദണ്ഡം കടുപ്പിച്ച് രോഹിത് ശർമ്മ

ദേശീയ ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റുകൾ ഇപ്പോഴും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ടീം ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വളർന്നിട്ടും ആഭ്യന്തര ടൂർണമെൻ്റുകളുടെ മൂല്യം കുറഞ്ഞിട്ടില്ലെന്ന് രോഹിത് ശർമ്മ എടുത്തുപറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ ഐപിഎല്ലിൻ്റെ സ്വാധീനത്തെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ നിരവധി താരങ്ങളെ ഐപിഎൽ കണ്ടെത്തിയതാണ്. സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരെ തിരഞ്ഞെടുക്കാത്തതിൽ ചില…

Spinner Dunith Wellalage creates history India Srilanka Odi series

ചരിത്രം സൃഷ്ടിച്ച് ശ്രീലങ്കൻ യുവതാരം, സ്പിന്നർമാർക്ക് മുന്നിൽ നാണക്കേട് ഏറ്റുവാങ്ങി ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിന്റെ തോൽവി വഴങ്ങിയതോടെ, പരമ്പര ഇന്ത്യൻ ടീമിന് 2-0 എന്ന നിലയിൽ നഷ്ടമായിരിക്കുകയാണ്. 27 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനും ശ്രീലങ്കക്ക് സാധിച്ചു.1997ലാണ് ഇന്ത്യക്കെതിരെ അവസാനമായി ഏകദിന പരമ്പര ശ്രീലങ്ക നേടിയത്. പിന്നീടു നടന്ന 11 ഏകദിന പരമ്പരകളിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 248 റണ്‍സ്. ഇന്ത്യയുടെ മറുപടി…

Dinesh Karthik joins Paarl Royals for upcoming SA20 season

ജോസ് ബട്ലർ പിന്മാറി!! ദിനേശ് കാർത്തിക് റോയൽസ് കുടുംബത്തിലേക്ക്

മുൻ ഇന്ത്യൻ ഇന്റർനാഷണൽ ദിനേശ് കാർത്തിക് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുന്നു. ഐപിഎൽ 2024 സീസണിൽ അവസാനമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ശേഷം, ദിനേശ് കാർത്തിക്ക് തന്റെ ക്രിക്കറ്റിൽ നിന്നുള്ള പൂർണമായ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ശേഷം, താരത്തെ ബാറ്റിംഗ് പരിശീലകൻ, മെന്റർ തുടങ്ങിയ പൊസിഷനുകളിൽ അടുത്ത ഐപിഎൽ  സീസണിൽ കാണും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക്, കാർത്തിക്കിന്റെ ഇപ്പോഴത്തെ തീരുമാനം സർപ്രൈസ് ആയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ ടി20 ലീഗിന്റെ മൂന്നാം സീസണിൽ ആണ് ദിനേശ് കാർത്തിക്…