ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തിലക് ഷോ, രണ്ടാം ടി20യിൽ ഉഗ്രവിജയം
India win second T20 against England: ചെന്നൈയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി 20 യിൽ 2 വിക്കറ്റിന്റെ ജയവുമായി ഇന്ത്യ . 166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19 .2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്‌ഷ്യം മറികടന്നു. 55 പന്തിൽ നിന്നും 72 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൺ കാർസെ മൂന്നു വിക്കറ്റ് വീഴ്ത്തി. 166 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍…