സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാം! കേരള സർക്കാരിന്റെ ലൈഫ് മിഷൻ ഭവനപദ്ധതിയെക്കുറിച്ച് അറിയാം..!! | LIFE Housing Mission
LIFE Housing Mission: കേരളത്തിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമ്പൂർണ പാർപ്പിട പദ്ധതിയാണ് ലൈഫ് മിഷൻ (LIFE Mission). Livelihood, Inclusion and Financial Empowerment എന്നതിന്റെ ചുരുക്കപ്പേരാണ് LIFE. വീടില്ലാത്തവർക്കു പാർപ്പിടം നൽകുന്നതിനൊപ്പം അർഹരായ കുടുംബങ്ങളുടെ ജീവിതസുരക്ഷയും സാമൂഹിക ഉന്നമനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആർക്കൊക്കെ പദ്ധതിയുടെ പ്രയോജനം ലഭിക്കും? സ്വന്തമായി വീടില്ലാത്തതും ഭൂമിയുള്ളതുമായ കുടുംബങ്ങൾ, ഭൂമിയും വീടും ഇല്ലാത്തവർ, മുൻ ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാത്തവർ,…