ജീവിതകാലം മുഴുവൻ വരുമാനവും ലൈഫ് ഇൻഷുറൻസ് പരിരക്ഷയും! LIC ജീവൻ ഉമാംഗ് പദ്ധതിയുടെ പ്രത്യേകതകൾ അറിയാം..!! | LIC Jeevan Umang
LIC Jeevan Umang : ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്കൊപ്പം ജീവിതകാലം മുഴുവൻ വരുമാനം നേടാനും ആഗ്രഹിക്കുന്നവർക്ക് പരിചയപ്പെടാവുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) ജീവൻ ഉമാംഗ് (Jeevan Umang). സമ്പാദ്യവും ഇൻഷുറൻസ് പരിരക്ഷയും സംയോജിപ്പിച്ച ഈ പദ്ധതി ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി ആസൂത്രണം ചെയ്യുന്നവർക്ക് പ്രയോജനപ്പെടാം. എന്താണ് LIC ജീവൻ ഉമാംഗ്? ഇത് ഒരു നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് ഹോൾ ലൈഫ് പദ്ധതിയാണ്. അതായത്, ഓഹരി വിപണിയുമായി…