കേരള സ്റ്റാർട്ടപ്പ് മിഷൻ: നൂതന ആശയങ്ങളുണ്ടോ? സംരംഭം തുടങ്ങാൻ സാമ്പത്തിക സഹായവും മാർഗനിർദേശവും നേടാം!! | Kerala Startup Mission
കേരളത്തിലെ യുവസംരംഭകർക്കും നൂതന ആശയങ്ങളുള്ളവർക്കും സ്വന്തം ബിസിനസ് ആരംഭിക്കാനും വളർത്താനും പിന്തുണ നൽകുന്ന പ്രധാന സ്ഥാപനമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). സംസ്ഥാനത്തെ സാങ്കേതികവിദ്യാധിഷ്ഠിത സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നൂതന ആശയങ്ങളെ വിപണിയിലെത്തിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്താണ് കേരള സ്റ്റാർട്ടപ്പ് മിഷൻ? കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മേഖലയിലെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ 2006-ലാണ് ആരംഭിച്ചത്. സംരംഭകർക്ക് ആവശ്യമായ പരിശീലനം, മെന്ററിങ്, ഇൻക്യുബേഷൻ സൗകര്യങ്ങൾ, നിക്ഷേപകരുമായുള്ള ബന്ധം, സാമ്പത്തിക സഹായം…