ഇന്ത്യക്ക് മാത്രം സ്പെഷ്യൽ നിയമം!! പരമ്പര തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ
India’s Concussion Substitute in Fourth T20I Against England: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് പകരം പേസർ ഹർഷിത് റാണയെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി നിയമിക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഐസിസി ചട്ടങ്ങൾ അനുസരിച്ച്, കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടുകൾ ഒരുപോലെയുള്ള പകരക്കാരായിരിക്കണം, ദുബെയുടെയും റാണയുടെയും കാര്യത്തിൽ അങ്ങനെയായിരുന്നില്ല. ദുബെ ബാറ്റിലും പന്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ഓൾറൗണ്ടറാണെങ്കിലും റാണ ഒരു സ്പെഷ്യലിസ്റ്റ് വലംകൈയ്യൻ ഫാസ്റ്റ് ബൗളറാണ്. ഈ തീരുമാനം മുൻ ക്രിക്കറ്റ് കളിക്കാരിൽ…