ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പോലും ബാറ്റ് ചെയ്യാൻ കഴിയും, സഞ്ജു സാംസണെ കുറിച്ച് ഗംഭീർ പറഞ്ഞ വാക്കുകൾ വൈറൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസനെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് ഇപ്പോഴും വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരാധകരും മുൻ താരങ്ങളും എല്ലാം ഈ തീരുമാനത്തിൽ അവരുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ വേളയിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ, മുൻപൊരിക്കൽ സഞ്ജു സാംസനെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും വൈറൽ ആവുകയാണ്. 2019-ൽ നടന്ന ദക്ഷിണാഫ്രിക്ക എ-ക്കെതിരായ 5 ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ,…