ജീവനക്കാർക്ക് ആരോഗ്യപരിരക്ഷയും സാമ്പത്തിക സുരക്ഷയും; എന്താണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം..!! | Employees’ State Insurance Scheme
Employees’ State Insurance Scheme : തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷയും സാമ്പത്തിക സഹായവും ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയാണ് Employees’ State Insurance Scheme (ESIS). എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അസുഖം, പ്രസവം, തൊഴിൽ അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ആർക്കൊക്കെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക? ESI നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന,…