ആരോഗ്യവാനായി ശ്രീനിവാസൻ, കുശലം പറഞ്ഞ് സുഹൃത്തുക്കൾ | Sathyan Anthikad visit Sreenivasan and share their conversation
Sathyan Anthikad visit Sreenivasan and share their conversation : മലയാള സിനിമ ലോകത്ത് വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് പേരാണ് സംവിധായകൻ സത്യൻ അന്തിക്കാടും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും. ഇരുവരും ഒരുമിച്ച് നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ, ഇരുവരുടെയും വ്യക്തിബന്ധം കൂടുതൽ പ്രകടമാകുന്ന ഒരു വിശേഷമാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി അസുഖബാധിതനായതിനെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയാണ്…