നഗരപ്രദേശങ്ങളിൽ 100 ദിവസം വരെ തൊഴിൽ ഉറപ്പ്! അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് അറിയാം..!! | Ayyankali Urban Employment Guarantee Scheme
കേരളത്തിലെ നഗരപ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് തൊഴിലും വരുമാനസുരക്ഷയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (Ayyankali Urban Employment Guarantee Scheme – AUEGS). 2009–10 കാലഘട്ടത്തിൽ ആരംഭിച്ച ഈ പദ്ധതി, അവിദഗ്ധ കായികാധ്വാനം ചെയ്യാൻ തയ്യാറുള്ള നഗര കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങൾക്ക് ഒരു സാമ്പത്തിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്താണ് പദ്ധതിയുടെ പ്രധാന ആനുകൂല്യം? ഒരു സാമ്പത്തിക വർഷത്തിൽ ഒരു നഗര കുടുംബത്തിന് പരമാവധി 100 ദിവസത്തെ വേതനത്തോടുകൂടിയ…