വിധവകൾക്ക് കൈത്താങ്ങായി അഭയകിരണം പദ്ധതി; പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കാൻ അപേക്ഷിക്കാം..!! | Abhayakiranam Scheme
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് പിന്തുണ നൽകുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതിയാണ് അഭയകിരണം പദ്ധതി (Abhayakiranam Scheme). സ്വന്തമായി വരുമാനമില്ലാത്തതോ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതോ ആയ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആർക്കൊക്കെ പദ്ധതിയുടെ പ്രയോജനം ലഭിക്കും? അശരണരായ വിധവകൾക്ക് അഭയം നൽകുകയും സംരക്ഷിക്കുകയും ചെയ്യുന്ന അർഹരായ ബന്ധുക്കൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നത്. വിധവകൾക്ക് സുരക്ഷിതമായ താമസവും ആവശ്യമായ…