swasika marriage video

നടി സ്വാസിക വിവാഹിതയായി!! സ്വാസിക ഇനി പ്രേമിന് സ്വന്തം, വീഡിയോ

Swasika Prem Jacob marriage: നടി സ്വാസിക വിവാഹിതയായി. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ സ്വാസികയും നടൻ പ്രേം ജേക്കബും ആണ് വിവാഹിതരായിരിക്കുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ ജനപ്രീതി നേടിയ നടനാണ് പ്രേം ജേക്കബ്. ഇരുവരുടെയും വിവാഹ വാർത്ത അടുത്തിടെയാണ് പുറത്തിറഞ്ഞത്.

സ്വാസികയാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. പ്രേം ജേക്കബ് ആണ് തന്റെ വരൻ എന്നും സ്വാസിക അറിയിച്ചിരുന്നു. എന്നാൽ ദമ്പതികൾ വിവാഹ തീയതി നേരത്തെ പുറത്തു വിട്ടിരുന്നില്ല. അതേസമയം വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് എന്ന് സ്വാസിക അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹ വീഡിയോ പുറത്തുവന്നത്, ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു സർപ്രൈസ് ആയിരിക്കുകയാണ്. 

വളരെ സ്വകാര്യമായ ഒരു ചടങ്ങോട് കൂടിയാണ് വിവാഹം നടന്നിരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹ ചടങ്ങും തുടർന്നുള്ള വിരുന്നു വളരെ ലളിതമായി ആണ് നടന്നിരിക്കുന്നത്. വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ സ്വാസിക നേരത്തെ പുറത്തു വിടാതിരുന്നതിനാൽ, ഇത് സ്വാസികയുടെയും പ്രേം ജേകബിന്റെയും ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു സർപ്രൈസ് ആയിരിക്കുന്നു.

‘കബനി’, ‘നീ ഞാൻ കാതൽ’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് പ്രേം ജേക്കബ്. അതേസമയം, സിനിമയിലൂടെ കരിയർ ആരംഭിച്ച സ്വാസിക, പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ ജനപ്രീതി ആകർഷിക്കുകയായിരുന്നു. തുടർന്ന്, സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. സ്വാസിക കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന കമൽ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.