Suresh Gopi renovated home and housewarming extravaganza

നാട്ടുകാര്യങ്ങൾക്കിടയിൽ അൽപ്പം വീട്ടുവിശേഷം!! സുരേഷ് ഗോപിയുടെ പുതിയ വീടിന്റെ പാല് കാച്ചൽ, വീഡിയോ

Suresh Gopi renovated home and housewarming extravaganza

Suresh Gopi renovated home and housewarming extravaganza: മലയാളികളുടെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപി ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തിലെ ചില തിരക്കുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം അടുത്തിടെ നടന്നിരുന്നു. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിലും, തുടർന്നുള്ള സൽക്കാര വിരുന്നിലും

രാജ്യത്തിന്റെ പ്രധാനമന്ത്രി ഉൾപ്പെടെ, വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ആണ് എത്തിച്ചേർന്നത്. സിനിമ, സാമൂഹിക പ്രവർത്തന തിരക്കുകളിൽ നിന്ന് സുരേഷ് ഗോപിക്ക് പൂർണമായി വിട്ടുനിൽക്കാനാകില്ലെങ്കിലും, ഈ വേളയിൽ അദ്ദേഹം തന്നെ കുടുംബത്തോടൊപ്പം പരമാവധി സമയം കണ്ടെത്താൻ ശ്രമിക്കുന്നു. മകളുടെ വിവാഹത്തോട് അനുബന്ധിച്ച്, തന്റെ വീടിന്റെ നവീകരണം നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

Suresh Gopi renovated home and housewarming extravaganza

നേരത്തെ ഉണ്ടായിരുന്ന വീട്ടിൽ, അറ്റകുറ്റപ്പണികളും മറ്റു നവീകരണ പ്രവർത്തനങ്ങൾ നടത്തിയതോടെ സുരേഷ് ഗോപിയുടെ വീട് ഇപ്പോൾ പുതിയ ലുക്കിൽ ആയിരിക്കുന്നു. ‘ലക്ഷ്മി’ എന്നാണ് സുരേഷ് ഗോപിയുടെ വീടിന്റെ പേര്. രാധിക സുരേഷ് ഗോപി പാല് കാച്ചൽ നടത്തി, വളരെ ചടങ്ങോട് കൂടിയാണ് പുതിയ വീടിന്റെ വീടിരിക്കൽ ചടങ്ങ് നടത്തിയിരിക്കുന്നത്. സുരേഷ് ഗോപിയും ചടങ്ങിന്റെ ഭാഗമായി.

സുരേഷ് ഗോപിയുടെ കുടുംബം വിവാഹ തിരക്കിൽ ആയതിനാൽ തന്നെ, വീടിന്റെ നവീകരണം വലിയ വാർത്തകൾക്ക് ഇടമായില്ല. അതുകൊണ്ടുതന്നെ വീടിന്റെ പരിമിതമായ കാഴ്ചകൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ വീടിന്റെ നവീകരണം കഴിഞ്ഞ ശേഷമുള്ള, വീടിന്റെ പുതിയ കാഴ്ചയും, വീടിരിക്കൽ ചടങ്ങിന്റെ ഭാഗങ്ങളും കാണാം. മുഴുവൻ വീഡിയോക്കായി സന്ദർശിക്കാം