“പ്രിയയെ ചാക്കോച്ചൻ മിന്നുകെട്ടിയപ്പോൾ കരഞ്ഞ പെണ്ണാണ്” ഓർമ്മകൾ പങ്കുവെച്ച് സുരേഷ് ഗോപി
Suresh Gopi reminisces Bhagya’s Kunchacko Boban fandom: കുഞ്ചാക്കോ ബോബനും കുടുംബവും ഭാഗ്യ സുരേഷിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്ത വേളയിൽ, സുരേഷ് ഗോപി തന്റെ മകൾ ഭാഗ്യയുടെ ചാക്കോച്ചൻ ആരാധനയെ സംബന്ധിച്ച് ഒരു ഓർമ്മ പങ്കുവെക്കുകയുണ്ടായി. വേദിയിൽ, കുഞ്ചാക്കോ ബോബനും കുടുംബവും, ഭാഗ്യക്കും വരൻ ശ്രേയസ് മോഹനും അരികിൽ നിൽക്കുമ്പോഴാണ്,
സുരേഷ് ഗോപി മൈക്കിൽ ഇക്കാര്യം പങ്കുവെച്ചത്. മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായി ആണ് കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്നത്. ‘അനിയത്തിപ്രാവ്’, ‘നിറം’ തുടങ്ങിയ സിനിമകൾ, കുഞ്ചാക്കോ ബോബന് ധാരാളം ഹാർഡ്കോർ ആരാധകരെ നൽകി. ചെറിയ പെൺകുട്ടികൾ പോലും കുഞ്ചാക്കോ ബോബന്റെ ആരാധകരായി മാറുകയായിരുന്നു.
ഇത്തരത്തിൽ, ഭാഗ്യയും ചാക്കോച്ചന്റെ ഹാർഡ്കോർ ആരാധിക ആയിരുന്നു എന്നും, കുഞ്ചാക്കോ ബോബൻ പ്രിയയെ വിവാഹം കഴിക്കുന്ന ദിവസം വീട്ടിൽ അലറി കരഞ്ഞ കുട്ടിയാണ് ഭാഗ്യ എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ആ ഭാഗ്യയാണ് ഇപ്പോൾ ശ്രേയസിന്റെ അരികിൽ നിൽക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ, അവിടെ ഉണ്ടായിരുന്നവർ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു.
എന്നാൽ, വിവാഹദിവസം മകളെ റാഗ് ചെയ്യുന്ന അച്ഛനെ ആദ്യമായി കാണുകയാണ് എന്നാണ് തമാശയായി കുഞ്ചാക്കോ ബോബൻ ഇതിന് മറുപടി നൽകിയത്. കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും തമ്മിലുള്ള ആത്മബന്ധമാണ് ഇവിടെ പ്രകടമാകുന്നത്. ഇരുവരുടെയും കുടുംബങ്ങളും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നു. കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയ സാമുവൽ, മകൻ ഇസഹാക്ക് എന്നിവർക്ക് ഒപ്പമാണ് വിരുന്നിന് എത്തിയത്.