Arif Mohammed Khan suresh gopi meeting

കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി സുരേഷ് ഗോപിയും ഭാര്യ രാധികയും, ചിത്രങ്ങൾ വൈറൽ

Suresh Gopi holds unspecified meeting with Kerala Governor Arif Mohammed Khan

Suresh Gopi meeting with Kerala Governor Arif Mohammed Khan: നടൻ സുരേഷ് ഗോപി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഒരു കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്റെ പത്നി രാധിക സുരേഷും ഈ കൂടിക്കാഴ്ചയിൽ പങ്കുചേർന്നു. സുരേഷ് ഗോപി തന്നെയാണ് ഗവർണറെ കണ്ടതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

നേരത്തെ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വിരുന്നിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ഭാഗ്യ സുരേഷിന്റെ ഗുരുവായൂരിലെ വിവാഹ ചടങ്ങിൽ ഗവർണർ പങ്കെടുത്തിരുന്നില്ലെങ്കിലും, തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന ഭാഗ്യയുടെ വിവാഹ വിരുന്നിൽ ഗവർണർ പങ്കെടുത്തു.

Arif Mohammed Khan suresh gopi meeting

അതേസമയം, ഇപ്പോഴത്തെ കൂടിക്കാഴ്ചയുടെ യഥാർത്ഥ കാരണം വ്യക്തമല്ല. സുരേഷ് ഗോപി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി ആണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. രാധിക സുരേഷ് ഗവർണർക്ക് ഒരു സ്നേഹ സമ്മാനം നൽകുന്നതും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ സുരേഷ് ഗോപി പുറത്തുവിട്ടിട്ടില്ല. “ഒരു കോടി മംഗളം” എന്ന യേശുദാസ് ആലപിച്ച ഗാനമാണ് ഇതിന്റെ പശ്ചാത്തലമായി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നടി സ്വാസികയുടെ വിവാഹ ചടങ്ങിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടെ സിനിമ വിശേഷങ്ങളിലേക്ക് വന്നാൽ, ‘വിരാഹം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ഇതുകൂടാതെ, ‘ഒരുപെരുങ്കളിയാട്ടം’, ‘ഒറ്റക്കൊമ്പൻ’ ഉൾപ്പെടെ നിരവധി സിനിമകൾ അദ്ദേഹത്തിന്റെതായി റിലീസിന് ഒരുങ്ങുന്നു.