സംഗീത വിരുന്നിൽ ആടിത്തിമർത്ത് താരകുടുംബം!! വീഡിയോ പങ്കുവെച്ച് സുരേഷ് ഗോപി
Suresh Gopi daughter Bhagya Suresh wedding music night: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ആഘോഷകരമായ സംഗീത നിശ നടന്നു. ജനുവരി 17-ന് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. ഇതിന് മുന്നോടിയായി സംഘടിപ്പിച്ച സംഗീത വിരുന്ന് താരകുടുംബം ആഘോഷമാക്കി.
സംഗീത വിരുന്നിൽ എല്ലാവരും വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രം അണിഞ്ഞത് പരിപാടിയെ കളർഫുൾ ആക്കി. കൂടാതെ, കുടുംബാംഗങ്ങളുടെ ഡാൻസ് ആയിരുന്നു സംഗീതവിരുന്നിന്റെ മറ്റൊരു ഹൈലൈറ്റ്. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, മറ്റു ബന്ധുമിത്രാദികൾ എല്ലാവരും തന്നെ വിവാഹിതരാകാൻ പോകുന്ന ഭാഗ്യക്കും ശ്രേയേഷിനും ഒപ്പം നൃത്തം ചെയ്തു.
അതേസമയം, ആഘോഷ വിരുന്നിൽ സുരേഷ് ഗോപിയുടെ അഭാവം പ്രകടമായി. മറ്റു തിരക്കുകൾ കാരണം ചടങ്ങിൽ എത്തിച്ചേരാൻ ആകാതിരുന്ന സുരേഷ് ഗോപി, വീഡിയോ കോളിലാണ് എല്ലാം കണ്ടത്. സംഗീത രാത്രിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എല്ലാ ആശംസകളും പ്രാർത്ഥനകൾക്കും സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ നന്ദി പറഞ്ഞു.
ജനുവരി 17-ന് നടക്കാനിരിക്കുന്ന വിവാഹ ചടങ്ങിൽ, രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. സിനിമ – സാമൂഹിക – രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ എല്ലാവരും തന്നെ വിവാഹ ചടങ്ങിലും തുടർന്നുള്ള സൽക്കാര വിരുന്നിലും പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്. സുരേഷ് ഗോപിയുടെ കുടുംബം മകളുടെ വിവാഹ ഒരുക്കങ്ങളിൽ തിരക്കിലായിരിക്കുന്നു.