Suresh Gopi compassionate act for birds at Irinjalakuda railway station

റയിൽവേ സ്റ്റേഷനിൽ മാതൃക പ്രവർത്തിയുമായി സുരേഷ് ഗോപി!! ഇത് കേരളത്തിൽ മുഴുവൻ നടപ്പിലാക്കണം

Suresh Gopi compassionate act for birds at Irinjalakuda railway station

Suresh Gopi compassionate act for birds at Irinjalakuda railway station: ഒരു നടൻ എന്നതിൽ ഉപരി, സമൂഹത്തിന് നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്ത് കൊടുക്കുന്നതിലൂടെ ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിയാണ് സുരേഷ് ഗോപി. സഹായം തേടി എത്തുന്ന വ്യക്തികൾക്ക്, തന്നാലാകുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാറുള്ള സുരേഷ് ഗോപി, പൊതു നന്മയെ ഉദ്ദേശിച്ച്

പൊതു പ്രവർത്തനങ്ങളിലും ഏർപ്പെടാറുണ്ട്. മകളുടെ വിവാഹ തിരക്കുകൾക്ക് ശേഷം, ഇപ്പോൾ അദ്ദേഹം വീണ്ടും സിനിമക്ക് ഒപ്പം പൊതുപ്രവർത്തന രംഗത്തും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ എത്തിയ സുരേഷ് ഗോപി, റെയിൽവേ സ്റ്റേഷനുകളുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടറിയാനും, ആവശ്യങ്ങൾ മനസ്സിലാക്കാനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ എത്തുകയുണ്ടായി.

റെയിൽവേ മാസ്റ്ററോട് സംസാരിക്കുകയും, റെയിൽവേ സ്റ്റേഷൻ ചുറ്റി കാണുകയും ചെയ്ത സുരേഷ് ഗോപിയുടെ കണ്ണിൽ മുടക്കിയത് മറ്റാർക്കും അതുവരെ തോന്നാത്ത ഒരു കാര്യം ആയിരുന്നു. റെയിൽവേ സ്റ്റേഷനിലെ പല ഭാഗങ്ങളിലായി നിരവധി കിളികൾ വന്നിരിക്കുന്നു. എന്നാൽ, അവക്ക് ദാഹം അകറ്റാൻ യാതൊരു സംവിധാനവും അവിടെ ഇല്ല. ഉടൻതന്നെ ഒരു മൺ ചട്ടി വരുത്തിച്ച്,

അതിന് കൃത്യമായ ഒരു സ്ഥലം കണ്ടെത്തുകയും, അതിൽ കിളികൾക്ക് ദാഹം അകറ്റുന്നതിന് വേണ്ടി വെള്ളം നിറക്കാൻ നിർദ്ദേശിക്കുകയും ചെയ്ത് സുരേഷ് ഗോപി മാതൃക കാണിച്ചു നൽകി. തന്റെ വക ഇത്തരത്തിലുള്ള പത്ത് മൺചട്ടികൾ അദ്ദേഹം വാഗ്ദാനം നൽകുകയും ചെയ്തു. പക്ഷികളുടെ ദാഹജലത്തിനായി മാതൃക കാണിച്ചു നൽകിയ സുരേഷ് ഗോപിക്ക്, അവിടെ കൂടിയവർ കയ്യടിക്കുകയും ചെയ്തു.