Suresh Gopi compare Mammootty food diet to Mohanlal

മമ്മൂട്ടിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!! അഭിമുഖത്തിനിടെ വെട്ടിത്തുറന്ന് സുരേഷ് ഗോപി

Suresh Gopi compare Mammootty food diet to Mohanlal : നടൻ സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ എല്ലാം വലിയ രീതിയിൽ ആരാധകർക്കിടെ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ, നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ ഒരു പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും തുടർന്ന് ചർച്ചാവിഷയം ആയിരിക്കുകയുമാണ്.

അഭിമുഖത്തിനിടെ സുരേഷ് ഗോപി ഡയറ്റ് നിയന്ത്രിക്കുന്ന വ്യക്തിയാണോ എന്ന് അവതാരിക ചോദിക്കുകയുണ്ടായി. എന്നാൻ, താൻ ഡയറ്റ് ഒട്ടും ശ്രദ്ധിക്കാത്ത ഒരു വ്യക്തിയാണ് എന്ന് സുരേഷ് ഗോപി തുറന്നു പറഞ്ഞു. അതേസമയം, ഒരു നടനെ സംബന്ധിച്ച് ശരീരം ആണ് അവന്റെ ആയുധം എന്ന് ഒരിക്കൽ മമ്മൂട്ടി പറഞ്ഞതായി അവതാരിക സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ,

Suresh Gopi compare Mammootty food diet to Mohanlal
Suresh Gopi compare Mammootty food diet to Mohanlal

ഫിറ്റ്‌നസ് സംബന്ധിച്ച് സുരേഷ് ഗോപി എന്തെല്ലാം പ്രവർത്തികൾ ആണ് ചെയ്യുന്നത് എന്ന് അവതാരിക വീണ്ടും ആവർത്തിച്ചു ചോദിച്ചു. എന്നാൽ, ഭക്ഷണത്തെ സംബന്ധിച്ച് ചർച്ച ചെയ്യുമ്പോൾ മമ്മൂട്ടി എന്ന പേര് പരാമർശിക്കരുത് എന്ന് സുരേഷ് ഗോപി വെട്ടി തുറന്നു പറഞ്ഞു. അദ്ദേഹം ഒരു അപൂർവ്വ ജന്മം ആണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ലോകത്ത് മറ്റാർക്കും ഭക്ഷണത്തിന്റെ കാര്യത്തിൽ

മമ്മൂട്ടിയെ പോലെ നിയന്ത്രിക്കാൻ സാധിക്കില്ല എന്നാണ് താൻ കരുതുന്നത് എന്ന് പറഞ്ഞ സുരേഷ് ഗോപി, മോഹൻലാൽ മികച്ച നടൻ ആണെങ്കിൽ കൂടി, ഭക്ഷണ നിയന്ത്രണത്തിൽ മമ്മൂട്ടിയെ പോലെ ആകാൻ അദ്ദേഹത്തിന് ഒരിക്കലും സാധിക്കില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി നായകനായി എത്തിയ ‘ഗരുഡൻ’ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുകയാണ്.

Read Also: എന്റെ അമ്മയുടെ സ്ഥാനത്ത് നിന്ന് മോളുടെ വിവാഹം നടത്തി തരണം, നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി

Suresh Gopi compare Mammootty food diet to Mohanlal