വിവാഹ ശേഷം സുരേഷ് ഗോപി കുടുംബത്തിന്റെ ആദ്യ പ്രതികരണം!! ചേച്ചിയുടെ സാരഥിയായി മാധവ്
Suresh Gopi children response after Bhagya Suresh marriage: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ താലികെട്ട് കഴിഞ്ഞിരിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ ശ്രേയസ് ഭാഗ്യക്ക് താലി ചാർത്തി. ഇപ്പോൾ, വധു വരന്മാരും, സുരേഷ് ഗോപിയും കുടുംബവും, ക്ഷണിക്കപ്പെട്ട അതിഥികളും വിവാഹ സൽക്കാരം ഒരുക്കിയ ഇടത്തേക്ക് പോകുന്നതിന്റെ തിരക്കിലാണ്.
ഈ വേളയിൽ സുരേഷ് ഗോപിയുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ഭാഗ്യ സുരേഷും വരൻ ശ്രേയസ്സും, ഭാഗ്യയുടെ ഇളയ സഹോദരൻ മാധവ് ഡ്രൈവ് ചെയ്ത കാറിൽ ആണ് ക്ഷേത്രത്തിൽ നിന്ന് സൽക്കാര വേദിയിലേക്ക് പോയത്. ഈ വാഹനത്തിൽ സുരേഷ് ഗോപിയുടെ ഇളയ മകൾ ഭാവ്നി സുരേഷും ഉണ്ടായിരുന്നു. ഭാവ്നിയും മാധവ് സുരേഷും മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
ചേച്ചിയുടെ വിവാഹം വളരെ നല്ല രീതിയിൽ നടന്നുവെന്നും, സന്തോഷം ഉണ്ട് എന്നും മാധവ് പ്രതികരിച്ചു. മനസ്സ് നിറഞ്ഞ ചിരിയായിരുന്നു ഭാവ്നിയുടെ പ്രതികരണം. അതേസമയം, മകളുടെ വിവാഹം ഭംഗിയായി നടന്നതിലുള്ള സംതൃപ്തി സുരേഷ് ഗോപിയുടെ മുഖത്ത് പ്രകടമായിരുന്നു. ഒപ്പം നിന്ന മാധ്യമങ്ങൾക്ക് നന്ദി പറയുന്ന തരത്തിലുള്ള ആംഗ്യം ആയിരുന്നു മകളുടെ വിവാഹശേഷം സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപിയും ഭാര്യ രാധികയും മകൻ ഗോകുലും ഒരു വാഹനത്തിലാണ് സഞ്ചരിച്ചത്. ഇവർക്ക് ഒപ്പം ജയറാം, ദിലീപ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ക്ഷണിക്കപ്പെട്ട അതിഥികൾ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് സൽക്കാര വേദിയിലേക്ക് യാത്ര തിരിച്ചു. Suresh Gopi daughter wedding