Suresh Gopi celebrates wedding anniversary

എന്റെ സുന്ദരി പെണ്ണേ!! ചിരിയുടെയും പ്രണയത്തിന്റെയും 34 വർഷങ്ങൾ, വിവാഹ വാർഷികത്തിൽ സുരേഷ് ഗോപി

Suresh Gopi celebrates 34th wedding anniversary: മലയാളികൾക്ക്‌ ഏറെ ഇഷ്ടമുള്ള നടനാണ് സുരേഷ് ഗോപി. മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന സുരേഷ് ഗോപി, സമൂഹത്തിൽ ചെയ്യുന്ന ഹൃദയസ്പർശിയായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്ന ആളുകൾ,

അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയുവാൻ എപ്പോഴും അതീവ തൽപരരാണ്. ഇപ്പോൾ, തന്റെ വിവാഹ വാർഷിക വിശേഷവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഇന്ന്, ഫെബ്രുവരി 8, 2024, സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് ജീവിതം ആരംഭിച്ച്, 34 വർഷങ്ങൾ പിന്നിടുകയാണ്. ഭാര്യക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഇങ്ങനെ കുറിക്കുന്നു,

Suresh Gopi celebrates wedding anniversary

“എന്റെ സുന്ദരിയായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം കൂടി ആഘോഷിക്കുന്നു! ഹാപ്പി ആനിവേഴ്സറി, ലവ്. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുമിച്ചുള്ള ഒരുപാട് വർഷങ്ങൾ ഇതാ,” സുരേഷ് ഗോപി കുറിച്ചു. 1990 ഫെബ്രുവരി 8-നായിരുന്നു സുരേഷ് ഗോപിയുടെയും രാധിക നായരുടെയും വിവാഹം. അന്തരിച്ച അഭിനേത്രി ആറന്മുള പൊന്നമ്മയുടെ ചെറുമകളാണ് രാധിക നായർ.

സുരേഷ് ഗോപി – രാധിക നായർ ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. അതിൽ മൂത്തമകൾ ലക്ഷ്മി സുരേഷ് വളരെ ചെറുപ്പത്തിൽ തന്നെ ഒരു അപകടത്തിൽ മരണപ്പെട്ടു. മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമയിൽ സജീവമായിരിക്കുന്നു. മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഇളയ മകൾ ഭാവ്നി സുരേഷ് പഠിക്കുകയാണ്. ഇളയ മകൻ മാധവ് സുരേഷ് ഇതിനോടകം സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.