Suresh Gopi and Srinivasan nostalgic reunite at Bhagya Suresh reception

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വിരുന്നിൽ ശ്രീനിയേട്ടൻ എത്തി!! ഓർമ്മകൾ നെയ്തെടുത്ത കൂടിക്കാഴ്ച്ച

Suresh Gopi and Srinivasan nostalgic reunite at Bhagya Suresh reception

Suresh Gopi and Srinivasan nostalgic reunite at Bhagya Suresh reception: ‘ആനവാൽ മോതിരം’, ‘പൈലറ്റ്സ്’ തുടങ്ങി നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് സുരേഷ് ഗോപി – ശ്രീനിവാസൻ കോംബോ. ഇപ്പോൾ, അസുഖബാധിതനായതിനെ തുടർന്ന് വിശ്രമജീവിതം നയിക്കുകയാണ് ശ്രീനിവാസൻ. എന്നാൽ, ഈ വേളയിലും തന്റെ സുഹൃത്ത് സുരേഷ് ഗോപിയുടെ മകളുടെ

വിവാഹ വിരുന്നിൽ സന്തോഷപൂർവ്വം എത്തിച്ചേർന്നിരിക്കുകയാണ് ശ്രീനിവാസൻ. ഭാര്യ വിമലക്കൊപ്പം ആണ്, കൊച്ചിയിൽ നടന്ന ഭാഗ്യ സുരേഷിന്റെ വെഡിങ് റിസപ്ഷനിൽ ശ്രീനിവാസൻ എത്തിയത്. പ്രഥമ ദൃഷ്ടിയാൽ തന്നെ ശ്രീനിവാസൻ അദ്ദേഹത്തിന്റെ നല്ല ആരോഗ്യ അവസ്ഥയിൽ അല്ല എന്ന് കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരുപക്ഷേ, അത് ശ്രീനിവാസൻ എന്ന കലാകാരനെ

മലയാളികൾ ഇതിനുമുമ്പ് ഇങ്ങനെ കണ്ടിട്ടില്ലാത്തതു കൊണ്ടായിരിക്കണം. ശ്രീനിവാസനെ ഓർക്കുമ്പോൾ തന്നെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ മുഖം എപ്പോഴും ചിരിക്കുന്നതാകും. ഭാഗ്യ സുരേഷിന്റെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയപ്പോൾ, സ്വീകരിക്കാൻ നിന്ന സുരേഷ് ഗോപിയെ കണ്ട ശ്രീനിവാസന്റെ പ്രതികരണം, ആ കാഴ്ച കണ്ടവരുടെ എല്ലാം ഹൃദയത്തിൽ തട്ടിയതായിരുന്നു.

Suresh Gopi and Srinivasan nostalgic reunite at Bhagya Suresh reception

തന്റെ സുഹൃത്തിന്റെ മകളുടെ വിവാഹ വിരുന്നിൽ ആണ് താൻ എത്തിയിരിക്കുന്നത് എന്ന ബോധ്യം ശ്രീനിവാസന് ഉണ്ട്. സുരേഷ് ഗോപിയെ കണ്ട ഉടൻ അദ്ദേഹത്തിന്റെ കൈപിടിച്ച്, ചിരിക്കുന്ന ശ്രീനിവാസനെ ആണ് കാണാൻ സാധിച്ചത്. തുടർന്ന് ഇരുവരും കുശലം പറയുകയും ചെയ്തു. ശേഷം, സുരേഷ് ഗോപി ശ്രീനിവാസനെയും ഭാര്യ വിമലയെയും വിരുന്ന് നടക്കുന്ന ഹാളിലേക്ക് ആനയിച്ചു.

സുരേഷ് ഗോപിയും ശ്രീനിവാസനും ‘ആനവാൽ മോതിരം’-ത്തിൽ അവതരിപ്പിച്ച എസ്ഐ നന്ദകുമാർ, സിഐ ജെയിംസ് പള്ളിത്തറ എന്നീ കഥാപാത്രങ്ങളും, ‘പൈലറ്റ്സ്’-ൽ അവതരിപ്പിച്ച ബോബി നായർ, റോബി എന്നീ കഥാപാത്രങ്ങൾ ഒക്കെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ മായാതെ കിടക്കുന്നു. ഇവ കൂടാതെ, ‘മിണ്ടാപൂച്ചക്ക്‌ കല്യാണം’, ‘സമൂഹം’ ഉൾപ്പെടെ ധാരാളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.