Suresh Gopi and Shweta Menon dance at Swasika star-studded wedding

സുരേഷ് ഗോപിയെ ചേർത്തുപിടിച്ച് ശ്വേത മേനോന്റെ കിടിലൻ ഡാൻസ്, സ്വാസികക്ക് ഗംഭീര സർപ്രൈസ്

Suresh Gopi and Shweta Menon dance at Swasika star-studded wedding: തിരുവനന്തപുരത്ത് വെച്ച് നടന്ന നടി സ്വാസികയുടെയും നടൻ പ്രേം ജേക്കബിന്റെയും വിവാഹത്തിൽ സിനിമ – സീരിയൽ രംഗത്തുനിന്ന് നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. നടൻ സുരേഷ് ഗോപി, നടി ശ്വേത മേനോൻ എന്നിവരുടെ സാന്നിധ്യം വിവാഹ ചടങ്ങിൽ ശ്രദ്ധേയമായി.

സുരേഷ് ഗോപിയും ശ്വേത മേനോനും ഒരുമിച്ച് വേദിയിൽ പങ്കിട്ട സമയം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഈ സ്നേഹമാണ് ഇരുവരും കണ്ട നിമിഷം പങ്കിട്ടത്. സുരേഷ് ഗോപിയെ കണ്ട ഉടൻ ശ്വേത മേനോൻ, അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും തുടർന്ന് നൃത്തം ചെയ്യുകയും ചെയ്തത്

Suresh Gopi and Shweta Menon dance at Swasika star-studded wedding

കാഴ്ച്ചക്കർക്ക് രസകരമായ ഒരു കാഴ്ചയായി. സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ശ്വേത നൃത്തം ചെയ്തത്. ഇത് വേദിയിൽ ഉണ്ടായിരുന്ന പ്രേം ജേക്കബിന്റെയും സ്വാസികയുടെയും മുഖത്ത് ചിരി വിടർത്താൻ കാരണമായി. സുരേഷ് ഗോപിയുടെയും ശ്വേതാ മേനോന്റെയും പ്രവർത്തി, ചടങ്ങിൽ പങ്കെടുത്ത എല്ലാവരിലും ചിരിയും തമാശയും പകർത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.

‘നക്ഷത്രക്കൂടാരം’, ‘കടാക്ഷം’, ‘രുദ്ര സിംഹാസനം’ തുടങ്ങി നിരവധി സിനിമകളിൽ സുരേഷ് ഗോപിയും ശ്വേത മേനോനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കൂടാതെ, സ്വാസികയുടെ വിവാഹ വേദിയിൽ സുരേഷ് ഗോപി സംസാരിക്കുകയും ചെയ്തു. സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹത്തിന്റെ തുടർന്നുള്ള ചടങ്ങുകളും റിസപ്ഷനും അടുത്ത ദിവസങ്ങളിൽ ഉണ്ടാകും എന്ന് ദമ്പതികൾ