Sunny Wayne Nikhila Vimal upcoming web series titled Perilloor Premier League

സണ്ണി വെയ്ൻ, നിഖില വിമൽ ഉൾപ്പടെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന പ്രീമിയർ ലീഗ്!! സ്ട്രീമിങ് ആരംഭിക്കുന്നു

Sunny Wayne Nikhila Vimal upcoming web series titled Perilloor Premier League first look out

Sunny Wayne Nikhila Vimal upcoming web series titled Perilloor Premier League : മലയാളികൾക്കിടയിൽ വിദേശ ഭാഷ വെബ് സീരീസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ, ഇപ്പോൾ മലയാളത്തിലും പ്രമുഖ അഭിനേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ് സീരീസുകൾ തുടർച്ചയായി പുറത്തുവരികയാണ്. അജു വർഗീസ്, ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച

‘കേരള ക്രൈം ഫയൽസ്’, ഷറഫുദ്ദീൻ, നിത്യ മേനൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ‘മാസ്റ്റർപീസ്’ തുടങ്ങിയ വെബ് സീരീസുകൾ മികച്ച പ്രതികരണം നേടിയതോടെ, സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന വെബ് സീരീസുകൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ, ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നേ+ ഹോട്സ്റ്റർ അവരുടെ പുതിയ മലയാളം വെബ് സീരീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സണ്ണി വെയ്ൻ ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരക്കുന്നതാണ് വെബ് സീരീസ്.

Sunny Wayne Nikhila Vimal upcoming web series titled Perilloor Premier League

സണ്ണി വെയ്ൻ, നിഖില വിമൽ, അജു വർഗീസ്, വിജയരാഘവൻ, അശോകൻ  തുടങ്ങി വലിയ താരനിര ഒന്നിക്കുന്ന ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. നിഖില വിമൽ, അപ്രതീക്ഷിതമായി ഇലക്ഷനിൽ വിജയിക്കുകയും തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് എത്തുകയും ചെയ്ത ഒരു കഥാപാത്രത്തെയാണ് വെബ് സീരീസിൽ അവതരിപ്പിക്കുന്നത്. ‘കുഞ്ഞിരാമായണം’, ‘പത്മിനി’ തുടങ്ങിയ

സിനിമകളുടെ രചീതാവായ ദീപു പ്രദീപ് ആണ് ‘പേരില്ലൂർ പ്രീമിയർ ലീഗ്’ന്റെ രചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ പ്രവീൺ ചന്ദ്രൻ ആണ് ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഇ4 എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ഈ വെബ് സീരീസ് നിർമ്മിക്കുന്നത്. മുജീബ് മജീദ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അനൂപ് വി ഷൈലജ, അമീൻ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 

Read Also: റംസാന്റെ വീട്ടിൽ വിവാഹ സന്തോഷം, വേദിയിൽ റംസാന്റെ കിടിലൻ ഡാൻസ്

Sunny Wayne Nikhila Vimal upcoming web series titled Perilloor Premier League