Sujaya Parvathy receives Adalji Award for journalism excellence

മാധ്യമ ലോകത്തെ സംഭാവനകൾക്കുള്ള ആദരം, അടൽജി പുരസ്‌കാരം സുജയ പാർവതിക്ക്

Sujaya Parvathy receives Adalji Award for journalism excellence: വാർത്ത മാധ്യമ ലോകത്തെ ശ്രദ്ധേയമായ മുഖമാണ് സുജയ പാർവതിയുടേത്. റിപ്പോർട്ടർ ടിവിയുടെ കോഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി, തന്റെ സ്വതന്ത്ര നിലപാടുകൾ കൊണ്ട് മാധ്യമ ലോകത്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ വാർത്ത അവതാരികയാണ്.

ഇപ്പോൾ, സുജയ പാർവതിയുടെ മികവിനെ തേടി ഒരു പുരസ്കാരം എത്തിയിരിക്കുകയാണ്. അടൽജി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മാധ്യമ പുരസ്കാരമാണ് സുജയ പാർവതിക്ക് ലഭിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരൻ പങ്കെടുത്ത ചടങ്ങിലാണ് സുജയ പാർവതിക്ക് പുരസ്കാരം സമ്മാനിച്ചത്. മാധ്യമ രംഗത്തെ സുജയയുടെ മികവും സംഭാവനയും പരിഗണിച്ചാണ് അടൽജി ചാരിറ്റബിൾ സൊസൈറ്റിയുടെ മാധ്യമ പുരസ്കാരം സുജയക്ക് സമ്മാനിച്ചിരിക്കുന്നത്.

Sujaya Parvathy receives Adalji Award for journalism excellence
Sujaya Parvathy receives Adalji Award for journalism excellence

നേരത്തെ, മാധ്യമ ലോകത്തിന് സുജയ നൽകിയ സംഭാവനകൾ പരിഗണിച്ച്, പ്രതീക്ഷ ഫൗണ്ടേഷൻ സുജയയെ ആദരിച്ചിരുന്നു. ജേണലിസം വിഭാഗത്തിൽ നിന്നുള്ള പ്രതീക്ഷ പുരസ്കാരം സുജയക്കാണ് ലഭിച്ചത്. ഈ വർഷത്തെ ഓണക്കാലത്ത് പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് പുരസ്കാരം സമ്മാനിച്ചത്. ഓഗസ്റ്റ് മാസത്തിൽ നടന്ന പരിപാടിയിൽ നടൻ സുരേഷ് ഗോപിയും, അദ്ദേഹത്തിന്റെ ഭാര്യ രാധിക നായരും ചേർന്നാണ് സുജയക്ക്‌ പുരസ്കാരം നൽകിയത്.

Sujaya Parvathy receives Adalji Award for journalism excellence

ഇപ്പോൾ, 2023-ലെ ക്രിസ്മസ് കാലത്താണ് അടൽജി ചാരിറ്റബിൾ സൊസൈറ്റി, അവരുടെ ആദരസൂചകമായുള്ള പുരസ്കാരം സുജയക്ക് സമ്മാനിച്ചിരിക്കുന്നത്. ഇത് സുജയ എന്ന മാധ്യമപ്രവർത്തകയെ സംബന്ധിച്ചിടത്തോളം, ഈ വർഷം ലഭിക്കുന്ന ഇരട്ടി മധുരമായി കണക്കാക്കാം. നിരവധി ആളുകളാണ് സുജയക്ക്‌ അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.