പുതിയ വീട്, സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്ക്കാരം!! ജീവിതത്തിലെ പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തി ശിവദ
Sshivada’s housewarming extravaganza: ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ നടിയാണ് ശിവദ. ‘സു സു സുധി വാത്മീകം’, ‘ശിക്കാരി ശംഭു’, ‘12ത് മാൻ’ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ശിവദ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ, തന്റെ ജീവിതത്തിലെ ഒരു സന്തോഷ മുഹൂർത്തം ആരാധകരുമായി
പങ്കുവെച്ചിരിക്കുകയാണ് താരം. ദീർഘകാല സുഹൃത്തും, നടനുമായ മുരളി കൃഷ്ണനെയാണ് ശിവദ വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ, വിജയരാജൻ – കുമാരി മലയാളി ദമ്പതികളുടെ മകളായിയാണ് ശിവദ ജനിച്ചത്. ശിവദയുടെ അഞ്ചാം ക്ലാസ് പഠനശേഷം, കുടുംബം അങ്കമാലിയിലേക്ക് മാറുകയായിരുന്നു. മ്യൂസിക് ആൽബം, ടെലിവിഷൻ രംഗത്ത് വിജെ
തുടങ്ങിയ മേഖലകളിൽ എല്ലാം പ്രവർത്തിച്ചിട്ടുള്ള ശിവദ, 2009-ൽ സിനിമ അരങ്ങേറ്റം കുറിക്കുകയും, 2014 മുതൽ തമിഴ്, മലയാളം സിനിമകളിൽ സജീവമാവുകയും ചെയ്തു. ഇപ്പോൾ, തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശിവദ. “ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ നാഴികക്കല്ല് ആഹ്ലാദപൂർവ്വം അടയാളപ്പെടുത്തുന്നു. ഞങ്ങളുടെ പുതിയ കൂടെ, ഞങ്ങളുടെ സ്വപ്ന ഭവനം
ഒരുങ്ങിയിരിക്കുകയാണ്. പുതിയ പ്രതീക്ഷകളോടും, പുതിയ തുടക്കങ്ങളോടും, പുതിയ സ്വപ്നങ്ങളോടും കൂടി, 22 – 01 – 2024 ന് ഞങ്ങൾ കുടുംബത്തോടൊപ്പം അത് ആഘോഷിച്ചു. ഇവിടെ, ഞങ്ങളുടെ പുതിയ വാസ സ്ഥലത്ത് കൂടുതൽ മനോഹരമായ ഓർമ്മകൾ ഉണ്ടാകട്ടെ. നിങ്ങളുടെ പ്രാർത്ഥന വേണം,” ശിവദ പറഞ്ഞു. ശിവദയും ഭർത്താവ് മുരളീ കൃഷ്ണനും ഇരുവരുടെയും കുടുംബാംഗങ്ങളും പങ്കെടുത്ത വളരെ ലളിതമായ ചടങ്ങോട് കൂടിയാണ് വീടിരിക്കൽ നടന്നത്.