മമ്മൂട്ടിയുടെ നായികയായി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഈ നടി ആരാണെന്ന് മനസ്സിലായോ
Celebrity Childhood Photos : മലയാള സിനിമ ലോകത്ത് നിരവധി ആരാധകരെ സമ്പാദിച്ചിട്ടുള്ള ഒരു അന്യഭാഷ നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ താരം ഒരു മലയാളിയാണെന്ന് പോലും പലർക്കും സംശയം ഉണ്ടായിട്ടുണ്ടാകാം, അത് ഇവരുടെ അഭിനയ മികവിനെ ഉയർത്തി കാണിക്കുന്നു.
മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നാൽ, ഈ താരത്തിന്റെ ഭർത്താവും മലയാളികൾക്ക് വളരെ പരിചിതനും ഇഷ്ടമുള്ള നടനും ആണ്. മലയാള സിനിമകളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഈ താരകുടുംബം മലയാള സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം അന്യരല്ല. ഈ നടിയുടെ സിനിമ അരങ്ങേറ്റം മലയാളത്തിലൂടെ ആയിരുന്നു എന്നതും ശ്രദ്ധേയം തന്നെ.
തെലുങ്ക് കുടുംബമായ സുഹാസിനി – രാജാറാം നായിഡു ദമ്പതികളുടെ മകളായി മുംബൈയിൽ ജനിക്കുകയും, 2000-ത്തിൽ പുറത്തിറങ്ങിയ അനിൽ – ബാബു സംവിധാനം ചെയ്ത ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കുകയും ചെയ്ത നടി സ്നേഹയുടെ വിശേഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ സ്നേഹ ശ്രദ്ധിക്കപ്പെട്ടെങ്കിലും,
പിന്നീട് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾ ചെയ്ത ശേഷമാണ് സ്നേഹ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തുറുപ്പ് ഗുലാൻ, പ്രമാണി, ശിക്കാർ, ഒരേ മുഖം, ദി ഗ്രേറ്റ് ഫാദർ, ക്രിസ്റ്റഫർ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ സ്നേഹ വേഷമിട്ടിട്ടുണ്ട്. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം സ്നേഹ ചെന്നൈയിൽ ആണ് താമസിക്കുന്നത്.